അഡ്വ.എ.ആളൂരിൻ്റെ ജൂനിയേഴ്സിനെ എൻ.ഐ.എ കോടതി ഓടിച്ചു.

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിനു വേണ്ടി കൊച്ചി എൻ.ഐഎ കോടതിയിൽ എത്തിയ അഡ്വ.എ.ആളൂരിൻ്റെ ജൂനിയേഴ്സിനെ എൻ.ഐ.എ കോടതി ഓടിച്ചു.പ്രതിയുടെ സമ്മതത്തോടെയാണോ വക്കാലത്ത് ഒപ്പിടാൻ ആവശ്യപ്പെടുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. സ്വപ്ന സുരേഷും താൻ അഭിഭാഷകരെ അറിയില്ലെന്നും തൻ്റെ ഭർത്താവാണ് അഭിഭാഷകനെ തീരുമാനിക്കുക എന്നും കോടതിയെ ബോധിപ്പിച്ചു. ജനങ്ങൾ വെറുക്കുന്ന പ്രതികൾക്ക് വേണ്ടിയാണ് അഡ്വ.ആളൂർ വക്കാലത്തുമായി വരാറ്. തൃശൂർ സൗമ്യ വധക്കേസിൽ മലയാളികൾ വെറുത്ത ഗോവിന്ദ ചാമി, കൂടത്തായി സീരിയൽ കൊലക്കേസിൽ കേരളത്തിലെ സ്ത്രീകൾ മനസിൽ ശപിച്ച ജോളി ക്കു വേണ്ടിയും ആളുർ വക്കീൽ ഹാജരായിരുന്നു.പ്രശസ്തി, കൂടുതൽ പണം അതാണ് ആളൂരിനെ സാമൂഹ്യ – രാജ്യ വിരുദ്ധ കേസുകളിൽ പ്രതികളെ സഹായിക്കാൻ പ്രേരിപ്പിക്കുന്നത്. ” ഇത് എൻ.ഐഎ കോടതിയാണ്, ഓർമ്മ വേണം” എന്ന് കോടതി ആളൂരിൻ്റെ ജൂനിയേഴ്സിനെ ഓർമ്മപ്പെടുത്തി. – Gmtv

Leave a Reply