അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക ഭക്ഷണക്രമവും താമസ സൗകര്യവും

അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക ഭക്ഷണക്രമവും താമസ സൗകര്യവും ഏർപ്പെടുത്തുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. മലയാളികളെ പോലെ 850 ഉം 900വും കൂലി വാങ്ങുന്ന ബംഗാളികൾ മാസം തോറും 20000, 25000 രൂപയാണ് നാട്ടിലേക്ക് അയക്കുന്നത്. മലയാളികളെ പോലെ ചോറും പച്ചക്കറികളും കോഴി ഇറച്ചിയും മൽസ്യവുമൊക്കെ ഇഷ്ടമാണ് ബംഗാളികൾക്ക്, ഭക്ഷണവും താമസ സൗകര്യവും നല്ല കൂലിയും ജോലിയും ലഭിക്കുന്നതുകൊണ്ടാണ് കേരളം അവർക്ക് പ്രിയപ്പെട്ട നാടായി മാറിയത്. ഹിന്ദി സിനിമയും ടി വി പരിപാടികളും അന്യസംസ്ഥാന തൊഴിലാളിക്ക് താമസസ്ഥലത്ത് കിട്ടിയിരുന്നു. ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് ദാൽ ഫ്രൈ, ചപ്പാത്തി, ചിക്കൻ കറി, പൊറോട്ട തുടങ്ങി ഇഷ്ട ഭക്ഷണങ്ങളും നൽകിയിരുന്നു. കൊറോണ ലോക്ക് ഡൗൺ കാലത്തും അവർ തങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പറഞ്ഞ പോൾ നമ്മുടെ സർക്കാർ എല്ലാം നൽകി. കേരളം ആരേയും ശത്രുക്കളായി കാണുന്നില്ല. നമ്മളിൽ ആരും അന്യസംസ്ഥാന തൊഴിലാളികളെ തെറ്റായ ദിശയിലേക്ക് നയിക്കാതിരുന്നാൽ മതി. – Gmtv

Leave a Reply