അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് ലാൻറ് ചെയ്തു.

അബുദാബിയിൽ നിന്നുള്ള 177 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങി. രാത്രി 10.9നാണ് വിമാനം ലാൻറ് ചെയ്തത്. 30 യാത്രക്കാരുടെ സംഘമായാണ് വിമാനത്തിൽ നിന്ന് ഇറങ്ങുക. തെർമൽ സ്കാനറിലൂടെ കടന്നുപോകുമ്പോൾ ടെമ്പറേച്ചർ വ്യത്യാസമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. 49 ഗർഭിണികളും നാല് കൈ കുഞ്ഞുങ്ങളുമുണ്ട്. എട്ട് കെ.എസ്.ആർ.ടി.സി ബസ്സുകളും 40 ബസുകളും ആംബുലൻസുകളും തയ്യാറാക്കി വച്ചിട്ടുണ്ട്. അബൂദാബിയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യാത്ര അയക്കാനുണ്ടായിരുന്നു.ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്നു. ഗർഭിണികളേയും കുട്ടികളേയും വീടുകളിലേക്ക് നേരിട്ട് പറഞ്ഞു വിടും. ടാക്സി ഡ്രൈവറെ മാത്രമേ എയർപോർട്ടിൽ പ്രവേശിക്കാൻ അനുമതിയുള്ളു. എറണാകുളം ജില്ലയിലെ 25 യാത്രക്കാരുണ്ട്. ബാക്കി കാസർഗോഡുവരെയുള്ള യാത്രക്കാരാണ്. കരിപ്പൂർ എയർപോർട്ടിൽ രാത്രി 10.35ന് എയർ ഇന്ത്യയുടെ വിമാനമിറങ്ങി. 177 യാത്രക്കാരുണ്ട്.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ കാസർഗോഡ് എന്നിവിടങ്ങളിലെ യാത്രക്കാരുണ്ട്.മലപ്പുറം ജില്ലയിലെ യാത്രക്കാരെ കാളികാവ് അൽ-സഫ ആശുപത്രിയിലാണ് ക്വാറൻ്റൈനിൽ താമസിപ്പിക്കുക. എയർപോർട്ടിൽ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച ശേഷമാണ് പുറത്തേക്ക് വിടുക. 8 ന് രാത്രി 8.30 ന് എയർ ഇന്ത്യയുടെ വിമാനം ഇറങ്ങും. വിദേശത്ത് നിന്ന് കോവിഡ് പരിശോധന നടത്താത്തവർ 14 ദിവസം ക്വാറൻ്റൈനിൽ നിൽക്കേണ്ടി വരും. അല്ലാത്തവർ ഏഴുദിവസം ക്വാറൻ്റൈൻ മതി. – Gmtv

Leave a Reply