അബൂദാബിയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചു.

അബൂദാബിയിൽ ഒൻപത് ദിവസം കൊണ്ട് 200 ലധികം കോവിഡ് രോഗികളെ ചികിൽസിക്കാനുള്ള താൽക്കാലിക ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചു. അബൂദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിൻ സയിദ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അൽ റഷീദിലാണ് അൽ റസീൻഫീൽഡ് ഹോസ്പിറ്റൽ. പച്ച, നീല, മഞ്ഞ എന്നി സോണുകളിൽ അതീവ ഗുരുതരം, ഗുരുതരമല്ലാത്തവർ,നേരിയ രോഗബാധയുള്ളവർ എന്നീ ക്രമത്തിലാണ് ചികിൽസ. ഗ്രീൻ സോണിൽ 48 ഐ സി യു കിടക്കകളും ബ്ലൂ സോണിൽ 52 കിടക്കകളും യല്ലോ സോണിൽ 105 കിടക്കകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇൻറർനെറ്റ്, ടി വി, സോഫ, ഭക്ഷണം എല്ലാം ലഭിക്കും. മലയാളികളായ ഡോക്ടർമാരും നഴ്സുമാരുമാണ് 60 ശതമാനവും. 18000ത്തിലധികം രോഗികളിൽ ഭൂരിഭാഗം ഇന്ത്യക്കാരാണ്. കൂടുതൽ മലയാളികൾ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ 3 ലക്ഷം പേർ എംബസികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ തയ്യാറാകും. – Gmtv.

Leave a Reply