അരവിന്ദ് കേജരിവാൾ: രാജ്യത്തോട് ചെയ്തത് കൊടും ചതി.

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, രാജ്യത്തോട് ചെയ്തത് കൊടും ചതി. രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിലേക്ക് പോയപ്പോൾ ദൽഹിയിൽ കിംവദന്തികളും കുപ്രചരണങ്ങളും കൊറോണ. വൈറസിനേക്കാൾ വേഗത്തിലാണ് പടർന്നത്. യു.പി, ബീഹാർ, സംസ്ഥാനങ്ങളിൽ നിന്ന് ദൽഹിയിൽ കുടിയേറിയ. തൊഴിലാളികൾ ഭയപ്പെട്ട് കൂട്ടത്തോടെ നാട്ടിലേക്ക് കാൽനട ആരംഭിച്ചു. ലോക്ക് ഡൗൺ തുടങ്ങുമ്പോൾ. എവിടെയാണോ അവിടെ തന്നെ കഴിയണമെന്നാണ് പ്രധാനമന്ത്രിയും ആരാഗ്യ വകുപ്പും ലോകാരോഗ്യ സംഘടനയും നിർദ്ദേശിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളും അക്കാര്യത്തിൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ ഉത്തരവ് നൽകിയിരുന്നു. ദൽഹി മുഖ്യമന്ത്രി അതിന് വിരുദ്ധമായി കാൽനടയായി പോകുന്ന തൊഴിലാളികളെ ദൽഹി ട്രാൻസ്പോർട്ട് ബസ്സുകളിൽ യു.പി, ഹരിയാന അതിർത്തികളിൽ ഇറക്കി തിരിച്ചു പോയി.കേജരിവാളിൻ്റെ നടപടിയെ മഹത്വവൽക്കരിച്ചവർ, മഹാമാരി വൈറസിനെ തുരത്താനുള്ള രാജ്യത്തിൻ്റെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. – Gmtv

Leave a Reply