ആംബുലൻസിൽ അനധികൃത യാത്ര ചെയ്താൽ നടപടി മുഖ്യമന്ത്രി.

ആംബുലൻസിൽ അനധികൃത യാത്ര ചെയ്താൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു രോഗങ്ങളുമായി ചികിത്സക്കെത്തിയാൽ അവരേയും ചികിൽസിക്കണം. കൊറോണ മാത്രം ചികിൽസിച്ചാൽ പോര. അണുവിമുക്തമാക്കാൻ ചില ടണലുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്, അശാസ്ത്രീയമാണെന്നും ജില്ലാ കലക്ടർമാർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് നടന്നും മോട്ടോർ സൈക്കിൾ ഓടിച്ചും റെയിൽവേ ട്രാക്ക് വഴി വരുന്നത് പിടിച്ചാൽ നടപടി ഉണ്ടാകും. ആൾ താമസമില്ലാത്ത ഫ്ലാറ്റുകളുടെ എണ്ണം എടുക്കുവാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വരും.കോളേജ്, പോളിടെക്നിക്ക് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് വാങ്ങേണ്ടതില്ല. ചാർടേഡ് അക്കൗണ്ടൻ്റ്, ഓഫീസുകൾ ജി.എസ്.ടിയുമായി ബന്ധപ്പെട്ട ജോലികൾക്ക് ആഴ്ചയിൽ ഒരുദിവസം തുറക്കാവുന്നതാണ്. പ്രിൻ്റിംഗ് പ്രസ് ആഴ്ചയിൽ ഒരുദിവസം തുറക്കാം. ഹോം നഴ്സുമാർക്ക് യാത്രാ അനുമതി നൽകും. വിഷു, ഈസ്റ്റർ തിരക്ക്, നിയന്ത്രണം ലംഘിച്ചാകരുത്. ആഘോഷങ്ങൾ ഈ അവസരത്തിൽ പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply