ഇമ്പം

ആസ്വാദനം : ഇമ്പം- (ഹ്രസ്വ സിനിമ) – സമ്പത്ത് സ്വന്തമാക്കാനും അതുവഴി സ്ഥാനമാനങ്ങളും അധികാരവും പിടിച്ചടക്കാൻ ഓടി നടക്കുന്ന ഇന്നത്തെ സമൂഹത്തിൽ വ്യത്യസ്തരായ രണ്ട് യുവമിഥുനങ്ങളുടെ ജീവിതവീക്ഷണമാണ് ഇമ്പം. പത്രപ്രവർത്തകനായ നിധിൻ ദാമോദരൻ ആശുപത്രി കാൻ്റിനിൽ വച്ച് വയോധികനായ ഒരാളുമായി യാദൃശ്ചികമായി സംസാരിക്കുന്നു. കരുണാകരൻ എന്നാണ് അയാളുടെ പേര്.പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ 30 വർഷം പത്രപ്രവർത്തകനായിരുന്നു. ഭാര്യ കൽപ്പന മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. യുദ്ധഭൂമിയിൽ നിന്നേറ്റ വെടിയിൽ കൽപ്പന മരണപ്പെട്ടു. മകൾ കാദംബരിക്ക് ഒന്നര വയസ്. അമേരിക്കയിൽ ബിസിനസുകാരനായ അനന്തരവന് കാദംബരിയെ വിവാഹം ചെയ്ത് കൊടുക്കണം.എന്നാൽ കാദംബരിക്ക് അയാളെ ഇഷ്ടമല്ല. നിധിൻ ദാമോദരൻ്റെ പ്രാണസഖി എന്ന തീരുമാനമാണ് പിതാവും മകളും ചേർന്നെടുക്കുന്നത്. നിധിനായി മഹേഷ് ശശിധരനും കരുണാകരനായി കലാധരനും കാദംബരിയായി ദേവകി രാജേന്ദ്രനും വേഷമിട്ടു. രചന സംവിധാനം ശ്രീജിത് ചന്ദ്രൻ. കൊച്ചിയിലെ ഫിലിം ക്ലബ്ബാണ് നിർമ്മാണം – McVelayudhan

Leave a Reply