ഇവൾ’ പ്രിയങ്ക ‘ രാജസ്ഥാൻ.

ഇവൾ’ പ്രിയങ്ക ‘ രാജസ്ഥാൻകാരി, ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന ഫോർട്ട് കൊച്ചി സ്റ്റേഷനിലെ ബീച്ചിന് സമീപം വളകളും മാലകളും വിൽക്കുന്ന പെൺകുട്ടി

ഡ്യൂട്ടിക്കിടയിലാണ് ഇവൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്… അവൾ വിൽക്കുന്ന മാലകളും വളകളും നിരത്തിൽ വച്ച് ,ഇടക്കിടക്ക് കടൽത്തീരത്തെ മണലിലും തിരമാലകളിലും അവൾ കളിക്കാൻ പോകും, വീണ്ടും തിരമാലകളെ ഉപേക്ഷിച്ച് അവൾക്ക് അന്നം നൽകുന്ന മാലകൾക്കരികിൽ വന്നിരിക്കും… അവളുടെ മുഷിഞ്ഞ വേഷവും ദൈന്യതയും മനസ്സിൽ ഒരു സങ്കടക്കടൽ തീർത്തു,, വീട്ടിൽ എത്തിയിട്ടും അവളുടെ മുഖമായിരുന്നു മനസ്സിൽ,
ഒരു വീട്ടിൽ ഒരച്ഛന് നൽകുന്ന സ്ഥാനമാണ് സമൂഹത്തിൽ ഒരു പോലീസുകാരന് ലഭിക്കേണ്ടത്,.. കഴിവുള്ള ഒരു വ്യക്തിയുടെ കുടുംബം മികച്ചതാകും..
പോലീസുകാരനായ ഞാൻ ഒരച്ഛൻ്റെ മനസ്സോടും കൂടിയാണ് സമൂഹത്തെ കാണുന്നത്.. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ.. അവരുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും മനസിലാക്കാൻ കഴിഞ്ഞാൽ, സ്നേഹത്തോടെ ഇടപെടാൻ കഴിഞ്ഞാൽ അവർ സമൂഹത്തിനും ,പോലീസിനുമെല്ലാം തണലായി തഴച്ച് വളരും… ഒരു പോലീസുകാരൻ്റെ സ്നേഹത്തോടെയുള്ള ഒരു തലോടൽ ഒരു കുട്ടിയെ എന്നും പോലീസിൻ്റെ സുഹൃത്തായി മാറ്റിയേക്കാം, അതുവഴി കുറ്റ കൃത്യങ്ങളിൽ നിന്ന് അവനെ പിൻതിരിപ്പിക്കാനും കഴിയും..
കുട്ടികളുടെ ആരാധനപാത്രമാണ് എന്നും പോലീസ്.. അവരുടെ ഹീറോസ് പലപ്പഴും പോലീസ് തന്നെയാണ്… അവര് തരുന്ന ഒരു സല്യൂട്ട് നമ്മൾ തിരിച്ച് നൽകുമ്പോൾ അവരുടെ മനസ്സിൽ പോലീസ് എന്ന സ്വപ്നം പൊട്ടി മുളയ്ക്കും..
കുട്ടിക്കാലത്ത് ഞാൻ സക്കുളിൽ നിന്ന് മടങ്ങുമ്പോൾ റോഡിലൂടെ പോയ ഒരു പോലീസ് ജീപ്പിനെ നോക്കി ഞാൻ സല്യൂട്ട് ചെയ്തു, ആ ജീപ്പ് നിർത്തി അതിൽ നിന്ന് Sl രഞ്ചൻ സാർ പുറത്തിറങ്ങി വന്ന് എനിക്ക് തിരിച്ചൊരു സല്യൂട്ട് തന്നു, എൻ്റെ കവിളിൽ ഒന്ന് തൊട്ടു.. ആ സല്യൂട്ട് .. ആ ഒരു തൊടൽ ഇന്ന് എന്നെ ഒരു പോലീസുകാരനാക്കി…

പ്രിയങ്ക എൻ്റെ മനസിൽ വിരിഞ്ഞു വരുന്ന പ്രതീക്ഷയുടെ മുകുളമായി.. ഡ്യൂട്ടിക്ക് വരുന്ന വഴി അവൾക്ക് ഒരുജോഡി കുഞ്ഞുടുപ്പ് വാങ്ങി,, ഒരു മകളെ നെഞ്ചിലിട്ട് വളർത്തിയ പരിജയമുള്ളത് കൊണ്ട് അളവ്വ് കൃത്യമായിരുന്നു,
ബീച്ചിലെത്തി അവൾക്കത് നൽകി, ആ മുഖത്ത് അത്ഭുതവും സന്തോഷവും ഒരുമിച്ച് തിരതല്ലുന്നുണ്ടായിരുന്നു, സമീപത്ത് ഉണ്ടായിരുന്ന ഒരു യുവതിയും യുവാവും ഇതെല്ലാം കണ്ട് ഞങ്ങളുടെ അടുത്ത് വന്നു. ആ കുട്ടി അവൾക്ക് പുത്തനുടുപ്പ് ധരിപ്പിച്ച് കൊടുത്തു, കൂടെയുണ്ടായിരുന്ന യുവാവ് പകർത്തിയ ചിത്രങ്ങൾ എനിക്ക് നല്കിയിട്ട് ഷേക്ക് ഹാന്റ് തന്നു. പോലീസിന്റ മറ്റൊരു ജനകീയ മുഖം കണ്ടു എന്ന് പറഞ്ഞ് മടങ്ങി.
യാദൃച്കമായി അന്ന് ലോക ബാലാവകാശ ദിനവും കൂടിയായിരുന്നു,,, നിയമത്തിന്റെ അക്ഷരങ്ങൾ വായിക്കുന്നവർ അതിനുള്ളിലെ ആത്മാവു കൂടി കണ്ടിരുന്നെങ്കിൽ…. കടലോളം കണ്ണീരുമായി ജീവിക്കുന്നവരെ കണ്ടിരുന്നെങ്കിൽ… വെറുതെ ആശിച്ചു പോകുകയാണ്…..

രഘു പി എസ്
സിവിൽ പോലീസ് ഒഫീസർ
കളമശ്ശേരി ജനമൈത്രി സ്റ്റേഷൻ
കൊച്ചി സിറ്റി
Mob: 9895700008

Leave a Reply