ഇസ്ലാം, ക്രൈസ്തവ മതങ്ങൾ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു.

ഇസ്ലാം, ക്രൈസ്തവ മതങ്ങൾ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു ,സ്വർഗ്ഗവും നരകവും ഉണ്ടെന്നും ഇസ്ലാം വിശ്വാസി ആയില്ലെങ്കിൽ നരകത്തിൽ ചുട്ടു കൊല്ലുമെന്നും ഭയപ്പെടുത്തുന്നു.ക്രൈസ്തവ മതവും അതു തന്നെ പ്രചരിപ്പിക്കുന്നു. ജർമ്മൻ എഴുത്ത് കാരി മരിയയുടെ ആത്മീയ പഠനം സസൂക്ഷ്മം വായിക്കുക. ഭാരത സംസ്ക്കാരം ലോകത്തെമ്പാടും പ്രചരിപ്പിക്കുക: ഹിന്ദുസംസ്ക്കാരത്തില്‍ ആകൃഷ്ടയായി ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് ഇസ്ലാം മതപ്രഭാഷകനായ ഡോ.സക്കീർ നായിക്കിന് മറുപടിയായി നല്‍കിയ കത്തില്‍ നിന്ന്..

ക്രൈസ്തവരും മുസ്ലീങ്ങളും ഹിന്ദുത്വത്തെ അതിനിശിതമായി വിമർശിയ്ക്കുകയും അവഹേളിയ്ക്കുകയും ചെയ്യുമെങ്കിലും ഹൈന്ദവർ പൊതുവെ മറ്റു മതങ്ങളെ വിമർശിയ്ക്കാറില്ല. സാക്കിർ നായിക് കേവലം ഒരു ഉദാഹരണം മാത്രമാണ്. എണ്ണമറ്റ ക്രൈസ്തവ മുസ്ലിം പള്ളികളിൽ എന്ത് മതപ്രസംഗമാണ് നടത്തുന്നത് ഹൈന്ദവർക്ക് അറിയാമോ? ഒരു കാര്യം എനിയ്ക്ക് ഉറപ്പിച്ചുപറയാം ക്രൈസ്തവ മിഷനറിമാർ ഹിന്ദു ദേവീദേവന്മാരെ ചെകുത്താന്മാർ ആയിട്ടാണ് കാണുന്നത്. ഇസ്ലാമിലും ക്രിസ്തുമതത്തിലും കാണാത്ത ശക്തമായ സൈദ്ധാന്തിക അടിത്തറ ഉണ്ടായിരുന്നിട്ടു പോലും ഹൈന്ദവർ അവരുടെ ദേവീദേവന്മാരെ ന്യായീകരിയ്ക്കാനോ വിദേശമത സങ്കൽപങ്ങളെ വെല്ലുവിളിയ്ക്കാനോ ശ്രമിയ്ക്കാറില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് സാക്കിർ നായിക് ഗണപതിയെ അവഹേളിയ്ക്കുകയും ഗണപതി ദൈവമാണെന്ന് സമർത്ഥിയ്ക്കാൻ വെല്ലുവിളിക്കുകയും ഉണ്ടായി. എന്റെ ഊഹം ശരിയാണെങ്കിൽ ദൈവം എന്നതുകൊണ്ട് അയാൾ ഉദ്ദേശിച്ചത് ഇസ്ലാം അള്ളാഹു എന്ന് വിളിയ്ക്കുന്ന പരംപൊരുൾ ആയിരിയ്ക്കണം. അള്ളാഹുവിനെ കുറിച്ച് നമുക്ക് എന്തറിയാം? ഇസ്ലാം പറയുന്നത് അനുസരിച്ച് അള്ളാഹു വലിയവനും പരമകാരുണ്യവാനും ആകുന്നു. ഇക്കാര്യം വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അഞ്ചുനേരം ഉച്ചത്തിൽ വിളിച്ച് ഓർമ്മിപ്പിയ്ക്കുന്നുമുണ്ട്. എല്ലാ മനുഷ്യരും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷെ മനുഷ്യരിൽനിന്ന് വേറിട്ടു നിൽക്കുന്നു. അള്ളാഹു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ പ്രവാചകൻ മുഹമ്മദ് നബിയ്ക്ക് പകർന്നുകൊടുത്തു എന്നാണ് അവകാശവാദം. ആ വാക്കുകൾ ആണ് ഖുറാനിലുള്ളത്. ഇസ്ലാം മാത്രമാണ് ശരിയെന്ന്‌ അള്ളാഹു പ്രഖ്യാപിച്ചു. മറ്റ് വഴികൾ ശരിയല്ലാത്തതുകൊണ്ട് എല്ലാ മനുഷ്യരും ഇസ്ലാം സ്വീകരിയ്ക്കണം. മനുഷ്യർക്ക് ഒരു ജന്മം മാത്രമേ ഉള്ളൂ. അതുകൊണ്ട് എല്ലാവരും എത്രയും പെട്ടെന്ന് ഇസ്ലാം സ്വീകരിക്കണം. ജീവിതകാലയളവിന് ഉള്ളിൽ ഇസ്ലാം സ്വീകരിയ്ക്കാത്തവരെ ശാശ്വതമായി നരകാഗ്നിയിൽ എറിയുന്നതായിരിയ്ക്കും. അവിടെവെച്ച് അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ഒഴിയ്ക്കുന്നതാണ്‌. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും, ചര്‍മ്മങ്ങളും ഉരുക്കപ്പെടും. ഇവിടെയാണ് അല്ലാഹുവിന്റെ കാരുണ്യം അവസാനിയ്ക്കുന്നത് എന്ന് വ്യക്‌തം. അതായത് ഭിന്നാഭിപ്രായം അദ്ദേഹം വെച്ചുപൊറുപ്പിയ്ക്കില്ല. “പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്‍റെ നാമത്തില്‍” എന്ന് തുടങ്ങുന്ന ഖുറാനിലെ ഒന്നാം അദ്ധ്യായം “അള്ളാഹുവിന്‍റെ കോപത്തിന് ഇരയായവരുടെ മാര്‍ഗ്ഗത്തിലല്ല, പിഴച്ചുപോയവരുടെ മാര്‍ഗ്ഗത്തിലും അല്ല..” എന്നുപറഞ്ഞ് അറംപറ്റിയാണ് അവസാനിയ്ക്കുന്നത്. (അല്‍ ഫാത്തിഹ 1, 7) എന്നുവെച്ചാൽ, അള്ളാഹുവിന്റെ കാരുണ്യം മുസ്ലിം ജനതയോട് മാത്രമാണ്, മുസ്ലിം അല്ലാത്തവരോട് അദ്ദേഹം ഉഗ്രകോപിയും ആണ്.

ഡോ.സാകിർ നായിക്, ഇസ്ലാമിലെ ദൈവസങ്കല്പം വളരെ നന്നായി മനസ്സിലാക്കി എന്നെനിയ്ക്ക് ഉത്തമവിശ്വാസമുണ്ട്. കാരണം ഏതാണ്ട് ഇതു തന്നെയാണ് ക്രിസ്തുമതത്തിലും ഉള്ളത്. ഞാൻ സധൈര്യം ഉറപ്പിച്ചുപറയുന്നു ഇതല്ല സത്യമെന്ന്. ഇത്രയും നീതിയുക്തം അല്ലാത്തവനും വിഭാഗീയതയും ഉള്ളവനാണ് അള്ളാഹു എന്ന് താങ്കൾക്ക് തെളിയിയ്ക്കാൻ ആകുമോ? ഈ വെല്ലുവിളി ക്രിസ്ത്യൻ പുരോഹിതർക്കും കൂടി ഉള്ളതാണ്. ന്യായവിധി ദിവസത്തിനു ശേഷം കോടാനുകോടി ജനങ്ങളെ തീയിലിട്ട് വറക്കാനും തിളച്ചവെള്ളം ഒഴിയ്ക്കാനും പറ്റിയ കൂറ്റൻ കുട്ടകം ഉണ്ടെന്ന് താങ്കൾക്ക് തെളിയിയ്ക്കാൻ ആകുമോ? ഈ പറയുന്ന “അവിശ്വാസികൾക്ക് നിത്യനരകാഗ്നി” എന്നത് ജനങ്ങളെ വിഭജിച്ച് ഭരിയ്ക്കാനുള്ള ഏർപ്പാടല്ലേ?

ഏതാണ്ട് രണ്ട് ബില്യൺ ക്രൈസ്തവരോട് പറഞ്ഞിരിയ്ക്കുന്നത് നിങ്ങൾ ക്രൈസ്തവർ ആയി തുടർന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല എന്നാണ്. വേറെ ഏതാണ്ട് രണ്ട് ബില്യൺ മുസ്ലീങ്ങളോട് പറഞ്ഞിരിയ്ക്കുന്നത് നിങ്ങൾ മുസ്ലീമായി തുടർന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല എന്നാണ്. ഈ രണ്ടുകൂട്ടർക്കും ഇതിൽ ഏതാണ് ശരിയെന്ന് പരിശോധിയ്ക്കാൻ ആവശ്യത്തിലധികം സമയമുണ്ട്. പക്ഷെ അവർ അതിന് മുതിരാത്തത് എന്തുകൊണ്ടാണ്? കാരണം ഇരുകൂട്ടർക്കും അത് തെളിയിയ്ക്കാനാവില്ല. അവർക്ക് ആകെ ചെയ്യാൻ കഴിയുന്നത് വാദങ്ങളും മറുവാദങ്ങളും നിരത്തി മുസ്ലീങ്ങളെയും ക്രൈസ്തവരെയും വിശ്വാസികളെയും അവിശ്വാസികളെയും തമ്മിലടിപ്പിയ്ക്കാം. കഴിഞ്ഞ 2000 വർഷങ്ങളായി ഇവർ ഇതാണ് ചെയ്തുവരുന്നത്. ഈ സാഹചര്യത്തിൽ ഇസ്ലാമും ക്രിസ്തുമതവും മനുഷ്യരാശിയ്ക്ക് ഗുണം ചെയ്യുമെന്ന് ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോ?ഇനിയെങ്കിലും എന്താണ് സത്യം എന്ന് സമഗ്രമായ ഒരു പഠനം നടത്താൻ സമയം ആയില്ലേ?

പരംപൊരുളിന്റെ കാര്യത്തിൽ ഡോ.സാക്കിർ നായിക്, താങ്കളുടെ പൂർവ്വികർ, ഭാരതത്തിലെ ഋഷിമാർ, അമൂല്യമായ സംഭാവന ചെയ്തിരിക്കുന്നു എന്നതിൽ താങ്കൾക്ക് അഭിമാനിയ്ക്കാം. പൗരാണിക കാലഘട്ടത്തിൽ, ഇസ്ലാമും ക്രിസ്തുമതവും അരങ്ങത്ത് വരുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ ബ്രഹ്മം അഥവാ പരംപൊരുൾ അഥവാ ദൈവം എന്നതിനെ കുറിച്ച് ഋഷിമാർക്ക് വളരെ പരിപക്വമായ ഒരു അവബോധം ഉണ്ടായിരുന്നു. ബ്രഹ്മം വൈയ്യക്തികമല്ല, സ്വർഗ്ഗസ്ഥനായ ഒരു അതിമാനുഷനുമല്ല, പുരുഷനോ സ്ത്രീയോ അല്ല, വേറെ ദൈവങ്ങളോട് അസൂയാലുവല്ല, അവഗണിച്ചാൽ പ്രതികാരം ചെയ്യുന്നവനല്ല, മറിച്ച് അത് സത്-ചിത്-ആനന്ദമാണ്, സചേതനമാണ്, എല്ലാ രൂപത്തിലും ഭാവത്തിലുമുള്ളവയുടെ അന്തഃസാരമാണ്- എല്ലാ തിരകളുടെയും അന്തഃസാരമായ കടലുപോലെ.

ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ തെറ്റായ പരിപ്രേക്ഷ്യം മാത്രമാണ് എന്ന് ഋഷി തിരിച്ചറിഞ്ഞിരുന്നു. അവർ അതിനെ “മായ” എന്ന് വിളിച്ചു. ആത്യന്തികസത്യം അല്ല, കാഴ്ചയില്‍ മാത്രം സത്യമായി തോന്നിയ്ക്കുന്നത്. പരംപൊരുൾ എന്ന യോഗ്യതയ്ക്ക് അർഹമാവണമെങ്കിൽ അത് കാലങ്ങൾക്ക് -ഭൂതം, വർത്തമാനം, ഭാവി- അതീതമായിരിയ്ക്കണം, സ്വതഃസിദ്ധം ആയിരിയ്ക്കണം, സ്വയം പ്രത്യക്ഷം ആയിരിയ്ക്കണം. ഈ മാനദണ്ഡങ്ങൾ അനുസൃതമായത് ചിന്തകൾ ഇല്ലാത്ത ശുദ്ധമായ പ്രജ്ഞ മാത്രമാണ് എന്ന നിഗമനത്തിൽ ഋഷിമാർ എത്തിച്ചേർന്നു. ആ പ്രജ്ഞ ഇപ്പോൾ ഇവിടെയും എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു. എന്നാലും നമ്മൾ അത് തിരിച്ചറിയാതെ പോകുന്നു കാരണം നമ്മുടെ ശ്രദ്ധ എല്ലായ്പ്പോഴും സാധനങ്ങളിലും ചിന്തകളിലും വികാരങ്ങളിലും ഒതുങ്ങിനിൽക്കുന്നു-ഒരു ടോർച്ച് ഇരുട്ടുമുറിയിൽ അടിച്ചാൽ വെളിച്ചം പതിയുന്ന ഭാഗം മാത്രം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് പോലെ. ജീവനും സ്നേഹവും തുടിയ്ക്കുന്ന അന്തരാളമാണ് സത്-ചിത്-ആനന്ദം -നാമരൂപങ്ങൾക്ക് അതീതമായ പരംപൊരുൾ. പരംപൊരുളിലെ “സത്”-നെ കുറിച്ച് ശാസ്ത്രം ഇന്ന് ഒരുപാട് കണ്ടെത്തിയിട്ടുണ്ട്. ഏകത്വം യാഥാർത്ഥ്യമാണ്. ഈ ഏകത്വത്തിൽ ബോധവും-ചിത്, ആനന്ദവും-ബ്രഹ്മാനന്ദം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തണമെങ്കിൽ ശാസ്ത്രജ്ഞന്മാർ പുറത്തെവിടെയെങ്കിലും അന്വേഷിയ്ക്കുന്നതിന് പകരം സ്വന്തം ഉള്ളിലുള്ള ചേതനയിൽ ഗവേഷണം നടത്തേണ്ടിയിരിയ്ക്കുന്നു. അപ്പോൾ, സൃഷ്ടികൾ എല്ലാം തന്നെ സത് ചിത് ആനന്ദം ആണെന്ന ഋഷിമുനിമാരുടെ അവകാശ വാദത്തോട് ശാസ്ത്രജ്ഞന്മാർ അനുകൂലിയ്ക്കുന്നത് നമുക്ക് കാണാം.
ഒരു കാര്യത്തിൽ നിങ്ങൾ ശരിയാണ് ഡോ.സാക്കിർ നായിക്, ആകെ ഒരു സത്യമേ ഉള്ളൂ, ഒരു ദൈവം, അതിനെ വിദ്വാന്മാർ പല പേരിൽ വിളിയ്ക്കുന്നു. പക്ഷെ അതിന്റെ പ്രകൃതം മനസ്സിലാക്കിയതിലാണ് നിങ്ങൾക്ക് തെറ്റുപറ്റിയത്. അത് അമുസ്ലീങ്ങളെയോ ക്രൈസ്തവർ അല്ലാത്തവരെയോ നിത്യനരകാഗ്നിയിലേയ്ക്കു പറഞ്ഞുവിടില്ല. പരബ്രഹ്മം നിശ്ചയമായും പരമകാരുണികനും കരുണാനിധിയുമാണ്. പക്ഷെ നിങ്ങൾക്കറിയേണ്ടത് ഗണപതി പരബ്രഹ്മം ആണോ എന്നാണ്. അറിഞ്ഞത് മുതൽ എന്നെ വല്ലാതെ ആകർഷിച്ച അസാമാന്യ ഉള്‍ക്കാഴ്‌ചയുള്ള ഭാരതീയരുടെ പൂർവ്വികരെ കുറിച്ച് വിശദീകരിയ്ക്കാൻ എന്നെ അനുവദിയ്ക്കൂ…

സനാതനധർമ്മം എന്നുപറയുന്നത് കേവലം വൈചാരിക തലത്തിൽ നിന്നുകൊണ്ട് സത്-ചിത്-ആനന്ദം എന്തെന്ന് പഠിയ്ക്കുകയല്ല, അത് അനുഭവിച്ചറിയൽ കൂടിയാണ്. ബ്രഹ്മം സർവവ്യാപി ആയതുകൊണ്ട് അത് നമ്മളിലും ഉണ്ടാകണമല്ലോ. (അയം, ആത്മ, ബ്രഹ്മൺ) അതുകൊണ്ട് നമുക്ക് അത് അനുഭവിച്ചറിയാം. എന്നിരുന്നാലും അതിന് ചില രീതികൾ പിന്തുടരേണ്ടതുണ്ട്. അതായത്, ആത്മശുദ്ധീകരണം, സത്യം മാത്രം പറയൽ, ധാർമ്മിക ജീവിതം നയിയ്ക്കൽ ഇത്യാദി രീതികൾ. ധാരാളം ഇറച്ചി കഴിയ്ക്കലും ധാരാളം ലൈംഗിക ബന്ധങ്ങളും ഒന്നും ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് യോജിച്ചതല്ല. ഭക്തി അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ഹിന്ദുധർമ്മം ഈശ്വരസങ്കൽപ്പം അവതരിപ്പിയ്ക്കുന്നത്. വിദേശ മതസങ്കൽപങ്ങളിലെ ദൈവത്തോട് അടുത്തുവരുമെങ്കിലും ഹൈന്ദവ സങ്കൽപത്തിലുള്ള ഈശ്വരൻ അതിലും കാരുണ്യവാനും, ദയാലുവും, ഉദാരവാനും ആകുന്നു. ഈ സങ്കല്പത്തോട് യോജിയ്ക്കാത്തവർക്ക് നിത്യനരകം ഇല്ല. ഇവിടെ നാം ഒരേ കടലിന്റെ തിരകൾ പോലെ ഒന്നാണെന്ന് മനസ്സിലാക്കാൻ ഒരുപാട് അവസരങ്ങൾ കിട്ടുന്നു. ഇതിനായി എല്ലാവർക്കും പലയാവർത്തി ജന്മമെടുക്കേണ്ടി വരും. ഈ പ്രപഞ്ചത്തിൽ എണ്ണിയാലൊടുങ്ങാത്തത്ര വിവിധതരം സ്വഭാവങ്ങളും, ഗുണങ്ങളും, ലക്ഷണങ്ങളും പ്രകൃതവും, രൂപവും, ഭാവവും, വീക്ഷണവും ഒക്കെ ഉള്ളതുപോലെ തന്നെ മനുഷ്യരിലും ഈശ്വരനും ഇതൊക്കെ ഉണ്ട്. ഭക്തരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ ഇതിൽ ചിലത് ഓരോരോ ദേവീദേവന്മാരിൽ മൂർത്തീകരിച്ചിരിയ്ക്കുന്നു. ഇത് പരംപൊരുളിനോട് ഭക്തിഭാവം ജനിപ്പിയ്ക്കാൻ സഹായിയ്ക്കുന്നു– ഉദാഹരണത്തിന് ഗണപതി. ഇസ്ലാമും ക്രിസ്തുമതവും ഇതിനെ അവരുടെ വിവരക്കേടുകൊണ്ട് ഒരുപാട് അപകീർത്തിപ്പെടുത്തിയിരിയ്ക്കുന്നു. എന്നാൽ ഇവയൊന്നിനും വേറിട്ട അസ്‌തിത്വമില്ല മറിച്ച് പരബ്രഹ്മത്തിലേയ്ക്കുള്ള വിവിധ കവാടങ്ങൾ മാത്രമാണ് എന്ന് സനാതന സംസ്കാരം തന്നെ നമ്മെ പഠിപ്പിയ്ക്കുന്നു. ഇതല്ലാത്ത, നിരാകാര ബ്രഹ്മത്തെ സങ്കൽപിയ്ക്കാൻ സാധാരണ മനുഷ്യന് അല്പം പ്രയാസമുണ്ടായേക്കും. ആകാരം കല്പിച്ചുകൊടുക്കുമ്പോൾ, ഇവയെ അടുത്തറിയാനും സംസാരിയ്ക്കാനും സ്നേഹിയ്ക്കാനും ഒക്കെ സാധ്യമാണ്. ആത്യന്തികമായി ദേവീദേവന്മാർ പരബ്രഹ്മമാണെന്ന് ഹൈന്ദവഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് ഡോ.നായിക്, താങ്കൾക്ക്, താങ്കളുടെ “ഗണപതി ദൈവമാണോ..?” എന്ന ചോദ്യത്തിന് ഒരുപക്ഷേ ഉത്തരം കിട്ടിക്കാണും. അഥർവ വേദത്തിന്റെ ഭാഗമായ ഗണപതി അഥർവശീർഷോപനിഷത് പറയുന്നു:
ത്വമേവ പ്രത്യക്ഷം തത്വമസി
ത്വമേവ കേവലം കർത്താസി
ത്വമേവ കേവലം ധർത്താസി
ത്വമേവ കേവലം ഹർത്താസി
ത്വമേവ സർവം ഘൽവിധം ബ്രഹ്മാസി
ത്വം സാക്ഷാത് ആത്മാസി നിത്യം
എന്നുവെച്ചാൽ നീ മാത്രമാണ് സ്രഷ്ടാവ്,
നീ മാത്രമാണ് പരിപാലകൻ, നീ മാത്രമാണ് സംഹരിയ്ക്കുന്നതും. You are the Generator, Operator and Distructor. സൃഷ്ടി, സ്ഥിതി, സംഹാരം താങ്കൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു, GOD എന്ന പദം(വാക്ക്) പോലും സനാതന സംസ്ക്കാരമാണ് ലോകത്തിന് നൽകിയത് എന്നത്. ഈ കാണുന്നതെല്ലാം ബ്രഹ്മമാണ്, നീയാണ് ആ ബ്രഹ്മം, സനാതനമായ ആത്മാവും നീ തന്നെയാണ്. ഈ പറഞ്ഞതിൻ്റെ അർത്ഥം ഈ വിശേഷണങ്ങൾ ഗണപതിയ്ക്ക് മാത്രമുള്ളതാണെന്നതാണ് എന്ന് താങ്കൾ ധരിയ്ക്കരുത്. രൂപ, നാമങ്ങളുള്ളതും, മൂർത്ത രൂപത്തിൽ മനുഷ്യൻ ആരാധിയ്ക്കുന്നതുമായ മറ്റ് ദേവീദേവന്മാർക്കും ഇതു തന്നെ നൽകിയിരിയ്ക്കുന്നു. ഒരു വിശുദ്ധ ഗ്രന്ഥത്തിൽ എഴുതിവെച്ചിരിയ്ക്കുന്നു എന്നതകൊണ്ടു മാത്രം ഒരു കാര്യം സത്യം ആണെന്നതിനുള്ള തെളിവില്ല. ലോകത്ത് ഒരുപാട് വിശുദ്ധഗ്രന്ഥങ്ങൾ ഉണ്ട് അതെല്ലാം അന്ധമായി വിശ്വസിച്ചാൽ അതിൽ ഉദ്‌ഘോഷിയ്ക്കപ്പെട്ട സത്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾ സമ്മതിയ്ക്കേണ്ടിവരും. അവയിൽ പറഞ്ഞിരിയ്ക്കുന്നതിന്റെ മാറ്റുരച്ചു നോക്കേണ്ടത് യുക്തിയുടെയും, സഹജാവബോധത്തിന്റെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെ ഉരുത്തിരിയുന്നവ പരസ്‌പരവിരുദ്ധം ആയിരിയ്ക്കുക ആണെങ്കിൽ അത് വിശ്വാസയോഗ്യമല്ല, നിശ്ചയമായും അതിനു വേണ്ടി മരിയ്ക്കാനും യോഗ്യമല്ല. എല്ലാ ദേവീദേവന്മാരും ഒന്നാണെന്നുള്ളതിന് തെളിവ് പരബ്രഹ്മം ഒന്നാണ് എന്നുള്ളത് തന്നെയാണ്. പരബ്രഹ്മം കടലുപോലെയാണ്. തിരകൾ അതിൽ നിന്നും വേറിട്ടതല്ല. ഒരാൾ ആരാധിയ്ക്കുന്ന ദേവന്റെ പേരല്ല, മറിച്ച് അതിലൂടെ എത്രത്തോളം ഭക്തിഭാവം ഒരാളിൽ ഉണ്ടാകുന്നു എന്നതാണ് പ്രധാനം. ഭക്തിഭാവം കൂടുന്തോറും കൂടുതൽ മഹാത്ഭുതങ്ങൾ സംഭവിയ്ക്കാം. ലോകത്തെമ്പാടും ഉള്ള കോടാനുകോടി ഹൈന്ദവർ ഗണപതിയെ സ്നേഹിയ്ക്കുന്നു. സത്-ചിത്-ആനന്ദം പ്രാപ്തമാക്കാൻ ഉള്ള കവാടമാണ് ഗണപതി. സനാതന ധർമ്മം അതിപുരാതനമാണ്. എന്നിട്ടും അക്കാലത്തു തന്നെ ലോകത്തെ കുറിച്ച് വളരെ അഗാധമായ അവബോധം ഋഷിമുനിമാർക്ക് ഉണ്ടായിരുന്നു. സന്ധ്യയ്ക്ക് കയറുകണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിയ്ക്കുന്നത് പോലെ ലോകത്തെ കുറിച്ചുള്ള നമ്മുടെ ധാരണ യഥാർത്ഥത്തിൽ ഉള്ള സത്യവുമായി വളരെ അന്തരമുണ്ട് എന്ന സത്യം അവർ തിരിച്ചറിഞ്ഞു.

ഇഹലോകം മായയാണ് എന്ന ഹൈന്ദവ ദർശനത്തെ പരിഹസിച്ച പാശ്ചാത്യർ ശാസ്ത്രം ഇതംഗീകരിച്ചപ്പോൾ ഇന്ന് മൗനത്തിലാണ്. DNA യുടെ ഘടന തന്നെ ഉല്‌ക്കാപിണ്‌ഡങ്ങളിലും ഉണ്ടെന്ന് ഇന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ജർമ്മനിയിലെ The Max Planck Institute വിശ്വത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. അതിന് അണ്ഡാകൃതിയാണ്. ശിവലിംഗത്തെ ആരാധിയ്ക്കുന്ന ഹൈന്ദവരെ പരിഹസിയ്ക്കുന്നവർ അവരുടെ അഭിപ്രായം മാറ്റുമോ അതോ സ്വയം പരിഹാസ്യരായി തുടരുമോ..? പുരാതന ഹൈന്ദവ സംസ്കാരത്തിൽ ഒട്ടനവധി മഹാപുരുഷന്മാർ വന്നുപോയിട്ടുണ്ട്. ചിലരെ ദൈവം ആക്കിയിട്ടുമുണ്ട്. അതിൽ തെറ്റൊന്നുമില്ല. ദിവ്യത്വം എല്ലാവരിലും ഉണ്ട്. വിശ്വത്തിന്റെ പ്രായം കണക്കാക്കുക, എല്ലാത്തിലും ഉള്ള ആത്യന്തികമായ ഏകത്വം പോലെ ശാസ്ത്രം ഇന്ന് ഉറപ്പുവരുത്തുന്ന പലതും ഋഷിമുനിമാരുടെ ആശയങ്ങളും ദർശനങ്ങളുമാണെന്നത് ഡോ.നായിക്കിനെ തീർച്ചയായും ചിന്തിപ്പിയ്ക്കേണ്ടതാണ്. ഭാരത പാരമ്പര്യവും സമ്പ്രദായങ്ങളും ഹീനമാണെന്ന് കാണിയ്ക്കാനുള്ള താങ്കളുടെയും താങ്കളെ പോലെ ഉള്ളവരുടെയും ശ്രമങ്ങൾ വിജയിയ്ക്കുന്നതിന്റെ കാരണം ബ്രിട്ടീഷുകാർ ബോധപൂർവ്വം ഭാരതീയരെ സ്വന്തം സംസ്കാരത്തിൽ നിന്നും അകറ്റിയത് കൊണ്ടാണ്. ഇന്നവർക്ക് കാര്യമായി ഒന്നും അറിയില്ല. എന്നിരുന്നാലും നിങ്ങൾക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ, നിങ്ങളുടെ പൂർവികരുടെ ജ്ഞാനവും നൈപുണ്യവും വിദേശമതങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിൽ നിന്നും എത്രയോ മടങ്ങ് കേമം ആണെന്ന് ബോധ്യപ്പെടും.

ഞങ്ങൾ മാത്രമാണ് ശരി, ഞങ്ങളുടെ മതം സ്വീകരിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകുമെന്ന ചിന്താഗതി മനുഷ്യരാശിയ്ക്ക് കടുത്ത നാശമാണ് വരുത്തിവെയ്ക്കുന്നത്.
ഒരുപക്ഷേ അത് ലോകാധിപത്യത്തിന് ഉതകുമായിരിയ്ക്കും. പക്ഷെ എല്ലാവരും ഒരേ അളവിലുള്ള വസ്ത്രം ധരിയ്ക്കുന്ന ലോകത്ത് ജീവിക്കാനാണോ താങ്കളുടെ ആഗ്രഹം? താങ്കളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഒരു കാര്യമോർത്ത് ഞാൻ ആശങ്കപ്പെടാൻ ഇടയുണ്ട്. മരണാനന്തരം എഴുന്നേറ്റ് നോക്കുമ്പോൾ സ്വർഗ്ഗം എന്നൊന്ന് തന്നെ കാത്തിരിയ്ക്കുന്നില്ല എന്നുവന്നാൽ? താങ്കൾ പ്രചോദിപ്പിച്ച് കൊല്ലാനും ചാവാനും വിട്ട ജിഹാദികൾ സ്വർഗ്ഗം ഇല്ലെന്ന് കണ്ട് താങ്കളെ ശപിയ്ക്കാൻ തുടങ്ങിയാൽ? ബോധപൂർവ്വമോ അല്ലാതെയോ സത്യം വളച്ചൊടിച്ച് ഈ ജന്മത്തിൽ ചെയ്ത ദുഷ്കർമ്മങ്ങളുടെ തിക്തഫലം അനുഭവിയ്ക്കേണ്ടി വരുന്നവരുടെതുപോലെ ഒരു ജന്മം പുനർജനിയ്ക്കേണ്ടി വന്നാൽ? ഒാർക്കുക ഭാരതീയഗ്രന്ഥങ്ങളിൽ മാത്രമല്ല പുനർജന്മത്തെ കുറിച്ച് പ്രതിപാദിയ്ക്കുന്നത്. 3000 ത്തിലേറെ കേസുകൾ വിർജീനിയ യൂണിവേഴ്സിറ്റിയുടെ ശേഖരങ്ങളിൽ തെളിവായി കാണാം. ഡോ.നായിക്, താങ്കൾ നടത്തുന്ന മതപ്രഭാഷണങ്ങളിൽ എത്രത്തോളം കാര്യങ്ങൾ താങ്കൾ സ്വയം വിശ്വസിയ്ക്കുന്നുണ്ട് എന്നെനിയ്ക്കറിയില്ല. ചെറുപ്രായത്തിലുള്ള മസ്തിഷ്കപ്രക്ഷാളനം എത്രത്തോളം പ്രഭാവം ഉണ്ടാക്കുന്നു എന്നത് എനിയ്ക്ക് വ്യക്തിപരമായി വളരെ നന്നായി അറിയാവുന്നതാണ്. എന്നിരുന്നാലും, അതിൽ നിന്നും കരകയറുക സാധ്യമാണെന്നു കൂടി എനിയ്ക്കറിയാം, പ്രായമേറുന്തോറും അത് എളുപ്പമാവും എന്നാണ് എനിക്ക് തോന്നുന്നത്. ഒരേ അളവിലുള്ള ക്രിസ്തുമത വസ്ത്രത്തിൽ നിന്നും പുറത്തുവരാൻ സാധിച്ചത് ഒരു വലിയ ആശ്വാസം ആയിട്ടാണ് ഞാൻ കാണുന്നത്, കലർപ്പില്ലാത്ത സത്യം അന്വേഷിയ്ക്കാൻ ഞാൻ താങ്കളെയും പ്രേരിപ്പിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു.

താങ്കളുടെ ദൈവസങ്കൽപം അല്ല “സത്യം”.
അതിന് പിൻബലമായി താങ്കളുടെ പക്കൽ ഒരു പുസ്തകം മാത്രമാണുള്ളത്. “സത്യം” കേവലം ഒരു പുസ്തകത്തിൽ കൊള്ളിയ്ക്കാവുന്ന ഒന്നല്ല. സത്യമായി നിലകൊള്ളുന്നതെന്തോ അതാണ് “സത്യം”.
താങ്കളുടെ പൂർവ്വികർ, ഭാരതീയ ഋഷി മുനിമാർ സ്വന്തം അനുഭവങ്ങളിൽ നിന്നുമാണ് സംസാരിച്ചിരുന്നത്, പുസ്തകത്തിൽ വായിച്ചതല്ല.

ഹൃദയപൂര്‍വ്വം,
മരിയ വർത്ത്. – Gmtv

Leave a Reply