ഈസ്റ്റർ സ്‌പെഷ്യൽ

ഈസ്റ്റർ ദിനത്തിൽ ഞാൻ തയ്യാറാക്കിയ ബീഫ് വരട്ടിയത്. ആവശ്യമായ ചേരുവകൾ: 500 ഗ്രാം ബീഫ് ചെറുതായി അരിഞ്ഞ് നന്നായി കഴുകിയത്. ഉപ്പും ഒരു ടീസ്പൂൺ മുളക് പൊടി, അര ടീസ് പൂൺ മഞ്ഞൾ പൊടി, ചേർത്ത് കുക്കറിൽ വേവിക്കുക. അഞ്ചു വിസിൽ അടിക്കുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. മൂന്ന് പച്ചമുളക്, മൂന്ന് ചെറിയ ഉള്ളി, പത്ത് വെളുത്തുള്ളി അല്ലി, 25 ഗ്രാം ഇഞ്ചി ,രണ്ട് സ്പൂൺ കുരുമുളക് എന്നിവ ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക. അതിന് ശേഷം ചെറിയ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് പെരുംജീരകം, കടുക്, ഒരു സവാള അരിഞ്ഞത്. ചെറിയ ഉള്ളി മുന്നോ നാലോ അരിഞ്ഞത്, മൂന്ന് പച്ചമുളക് അരിഞ്ഞത്. വെളുത്തുള്ളി പത്ത് അല്ലി നീളത്തിൽ അരിഞ്ഞത് ചേർത്ത് മീഡിയം ഫ്ളേമിൽ സ്റ്റൗ കത്തിക്കുക. ഉള്ളി ബ്രൗൺ കളറായാൽ, ഒരു സ്പൂൺ മുളക് പൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ ഖരം മസാല, ഒരു സ്പൂൺ ഇറച്ചി മസാല, ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം മുക്കാൽ വേവിൽ തയ്യാറാക്കിയ ബീഫ് ചേരുവയിൽ ചേർക്കുക. ബീഫ് വേവിച്ച വെള്ളവും ഒഴിക്കണം. എന്നിട്ട് അടച്ചു വെക്കണം, തീ അൽപ്പം കൂട്ടി വെക്കുക. 10 മിനുട്ട് കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്യുക. മറ്റൊരു ചട്ടി സ്റ്റൗവിൽ വച്ച് ഒന്നര സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. നേരത്തെ തയ്യാറാക്കി വച്ച ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് അരിഞ്ഞത് എണ്ണയിലിട്ട് ഇളക്കുക. ബ്രൗൺ കളറാകും മുൻപ് തീ അണച്ച് വറവ് വേവിച്ച് വച്ച ബീഫിലേക്ക് ചേർക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണ ബീഫിനു മുകളിൽ ഒഴിച്ച് രണ്ട് ഇല്ലി കറിവേപ്പിലയും മൂന്ന് ഇല്ലി മല്ലിച്ചെപ്പും മുകളിൽ ഇടുക. ചെറുനാരങ്ങ മുറിച്ച് പകുതി ഭാഗം മുകളിൽ പിഴിയുക.ശേഷം സർവ് ചെയ്യാവുന്നതാണ്- McVelayudhan

Leave a Reply