എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ടും മാതൃഭൂമി ദിനപത്രം ചെയർമാനും മാനേജിംഗ് ഡയറക്ടറും രാജ്യസഭാ അംഗവും എഴുത്തുകാരനും പ്രമുഖ വാഗ്മിയുമായിരുന്ന എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു. 83 വയസായിരുന്നു.1936 ജൂലൈ 22 ന് വയനാട് കൽപ്പറ്റയിലാണ് ജനനം.2018 മുതൽ രാജ്യസഭാ അംഗമാണ്. ഉഷയാണ് ഭാര്യ.എം.വി.ശ്രേയാംസ് കുമാർ മകനാണ്. രോഷത്തിൻ്റെ വിത്തുകൾ, ആത്മാവിലേക്കൊരു തീർത്ഥയാത്ര, എന്നീ പുസ്തകങ്ങളുടെ കർത്താവാണ്. – Gmtv.

Leave a Reply