എല്ലാം അടച്ചു പൂട്ടിയിട്ടും മദ്യശാലകൾ തുറന്നു തന്നെ.

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തേക്കാൾ വലിയ സംസ്ഥാനമാണ് തമിഴ്നാട്, എട്ട് കോടിയാണ് അവരുടെ ജനസംഖ്യ. നമ്മളേക്കാൾ മൂന്നിരട്ടി. എന്നിട്ടും സാധാരണക്കാർക്ക് സൗജന്യ റേഷനും വൈദ്യുതിയും വീടും വീട്ടുപകരണങ്ങളും നല്ല വിദ്യാഭ്യാസവും ജോലിയും നൽകുന്നു .ഏത് പാർട്ടി ഭരിച്ചാലും സാധാരണക്കാർ മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ആദരിക്കും. കൊറോണയെ നേരിടുന്നതിലും ആരോഗ്യ മന്ത്രി ദിവസവും പത്രസമ്മേളനം നടത്താതെ വിജയിച്ചു. നമ്മൾ പരസ്യത്തിലും പ്രസംഗത്തിലും എല്ലാം ശരിയാകും എന്ന് പറയും. ഫണ്ട് പാർട്ടി പ്രവർത്തകരും നേതാക്കളും അടിച്ചുമാറ്റും.ചെറിയ കുട്ടികളും വിദ്യാഭ്യാസമില്ലാത്ത അമ്മമാരും പ്രധാനമന്ത്രിയെ നിലവാരമില്ലാത്ത വാക്കുകളിൽ വിമർശിക്കും. എല്ലാം അടച്ചു പൂട്ടിയിട്ടും മദ്യശാലകൾ തുറന്ന് വച്ചത് സർക്കാറിന് വരുമാനത്തിനും പാർട്ടി പ്രവർത്തകർക്ക് മിനുങ്ങാനും.എങ്ങിനെയാണ് മദ്യം വാങ്ങാൻ പണം കിട്ടുന്നത്? സർക്കാരിന് അതറിയേണ്ടല്ലോ. പാവപ്പെട്ടവൻ കുടിച്ച് കരൾ പൊട്ടി മരിച്ചാലും ഒന്നുമില്ല. നോക്കു, ബീവറേജ് ഔട്ട് ലറ്റ് വരിയിൽ നിൽക്കുന്നവരിൽ ഓട്ടോ ഡ്രൈവർമാരും കൂലിപ്പണിക്കാരുമാണ്. വരുമാനമില്ലെങ്കിലും അവർ മദ്യപിക്കുന്നത് കടം വാങ്ങിയാകും.

Leave a Reply