എ.കെ.പ്രേമജത്തിനെതിരെ പൊലീസ് കേസ്

ആസ്ട്രേലിയയിൽ നിന്നും വന്ന മകൻ ഹോം ക്വാറൻ്റൈൻ ലംഘിച്ചതിനെ ചോദ്യം ചെയ്ത ടെഹൽത്ത് സംഘത്തോട് തട്ടിക്കയറിയ മുൻ മേയറും മുൻ എം പി യും ,സി പി എം നേതാവുമായഎ.കെ.പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തു. മകൻ ആസ്ത്രേലിയയിൽ നിന്ന് വീട്ടിലെത്തിയ വിവരം അറിഞ്ഞെത്തിയ മലാപ്പറമ്പ് ഡിവിഷനിലെ ഹെൽത്ത് ഇൻസ്പക്ടർ കെ.പി. ബീന, ജോയൻ്റ് എച്ച്.ഐഷനോജ് എന്നിവർ പ്രേമജത്തോട് വിവരം അന്വേഷിച്ചപ്പോഴാണ് മകനും കുടുംബവും വീട്ടിൽ നിന്ന് പുറത്ത് പോയതാണെന്ന് മനസിലായത്.അതിനെ ചോദ്യം ചെയ്തപോഴാണ് പ്രേമജം ഹെൽത്ത് ജീവനക്കാരെ ശകാരിച്ചത്.തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Leave a Reply