ഏപ്രിൽ 20നു ശേഷം ഇളവ്.

ഏപ്രിൽ 20നു ശേഷം കമ്പോളങ്ങൾ തുറക്കാനും കാർഷിക മേഖല, നിർമ്മാണമേഖലകൾ ഉൾപ്പെടെ സാമ്പത്തിക തകർച്ചക്ക് ഇടയായ മേഖലകൾക്ക് ഇളവ് നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. മെയ് മൂന്ന് വരെ ലോക്ക് ഡൗൺ തുടരുമെങ്കിലും ഗ്രാമപ്രദേശങ്ങളിൽ കാർഷിക ചന്തകൾ തുറക്കുന്നതിന് അനുവദിക്കും.സാമൂഹിക അകലം പാലിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണ്.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാലും നടപടി ഉണ്ടാകും. തീവണ്ടി, വിമാന സർവീസ് ഉണ്ടാകില്ല. തൊഴിൽ ഉറപ്പ് നിയന്ത്രണക്കളോടെ അനുവദിക്കും.അവശ്യവസ്തുക്കളുടെ ചരക്ക് കടത്ത് അനുവദിക്കും. ആഘോഷ പരിപാടികൾ, മതപരമായ ചടങ്ങുകൾ അനുവദിച്ചില്ല. തൃശൂർ പൂരം ക്ഷേത്ര ചടങ്ങുകൾ മാത്രമായി ചുരുക്കും. മദ്യവിൽപ്പനക്കും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

Leave a Reply