ഏറെ നാളത്തെ കാത്തിരിപ്പ് സഫലമാവുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പ് സഫലമാവുകയാണ്.ഗൾഫ് മലയാളികളടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭയാശങ്കയിൽ കഴിയുന്നവർ ഇന്ത്യയിലേക്ക് വരുന്നു. കേന്ദ്ര സർക്കാർ വിമാനങ്ങളും കപ്പലുകളും അതിനായി സജ്ജമാക്കി. 7 മുതൽ വിമാനങ്ങൾ ഇന്ത്യക്കാരുമായി യാത്ര തിരിക്കും.12 രാജ്യങ്ങളിൽ നിന്ന് 64 വിമാന സർവീസ് നടത്തും.ഗൾഫിൽ നിന്ന് മാത്രം 13 വിമാനങ്ങൾ . യാത്രക്കാരിൽ നിന്ന് യാത്രാ നിരക്ക് വാങ്ങുന്നതിനോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാതികൾ പരിഹരിക്കും എന്ന് ആശ്വസിക്കാം. വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റൈൻ 14 ദിവസം കർശനമായും പാലിക്കണം.അത്രയും സുരക്ഷ രാജ്യത്തിന് നൽകാം . അന്യസംസ്ഥാന തൊഴിലാളികളെ(( അതിഥി എന്ന പ്രയോഗം മന:പൂർവം ഒഴിവാക്കിയതാണ്). അതിഥികളെ കൊണ്ട് ആരും ജോലി ചെയ്യിപ്പിക്കാറില്ല.സംസ്ഥാന സർക്കാർ നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് ” അതിഥി ” പ്രയോഗിച്ചത്.സർക്കാർ വിലാസം മാദ്ധ്യമങ്ങൾ അതേറ്റു പാടി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മറ്റി, ആലപ്പുഴ ജില്ലാ കമ്മറ്റി എല്ലാം 10 ലക്ഷം രൂപ ജില്ലാ കലക്ടർമാരെ ഏൽപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ തീവണ്ടിയാത്രാ ചിലവിലേക്ക് നൽകിയപ്പോൾ കലക്ടർമാർ തുക മടക്കി കൊടുത്തു. കേന്ദ്ര സർക്കാർ തീവണ്ടിയാത്ര സൗജന്യമായാണ് അന്യസംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ചത്.സംസ്ഥാന സർക്കാർ തീവണ്ടി നിരക്കും ഭക്ഷണചിലവും അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് ഈടാക്കി എന്ന് ഉത്തരേന്ത്യൻ മാദ്ധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് ജില്ലാ കമ്മറ്റികൾ ഇടത് സർക്കാരിനെ മറികടക്കാനും ലോക്ക് ഡൗൺ കഴിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ മടങ്ങി വന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. പിണറായി സർക്കാർ ആ പൂതി മുളയിലേ നുള്ളികളഞ്ഞു. വയനാട്ടിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട ശ്രീധന്യ സ്വയം പ്രയത്നത്താൽ പഠിച്ച് ഐ.എ.എസ് നേടി കോഴിക്കോട് അസി. കലക്ടർ ട്രെയിനിയായി ചുമതല ഏറ്റതിൽ സന്തോഷമുണ്ട്. ആ മിടുക്കി നല്ലൊരു സിവിൽ സർവ്വീസ് ഉദ്യോസ്ഥ ആവട്ടെ എന്ന് ആശംസിക്കുന്നു. പുതിയ തലമുറക്ക് ശ്രീധന്യ പ്രചോദനമായി തീരട്ടെ. ആംബുലൻസുകൾ രോഗികളെ കൊണ്ടു പോകുന്നതിനാണ് ഉപയോഗിക്കേണ്ടത്.സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് ഓടിച്ചാൽ കർശന ശിക്ഷാ നടപടികൾ കൈകൊളളണം. കണ്ണൂരിൽ നിന്ന് ശിഹാബ് തങ്ങളുടെ ഫോട്ടോ വച്ചുള്ള ആംബുലൻസിൽ ചെറുപ്പക്കാരെ മാരക രോഗങ്ങൾക്ക് അടിമകളാക്കുന്ന പാൻപരാഗ് കടത്തുന്നത് പൊലീസ് പിടികൂടിയത് നമ്മെ ഞട്ടിച്ചിരിക്കയാണ്. കൊള്ള കച്ചവാടക്കാർക്ക് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ഒത്താശ ചെയ്യുന്നതും ഗുരുതര കുറ്റമാണ്. – Mc Velayudhan , Gmtv

Leave a Reply