ഒരു വിഭാഗം ചെയ്ത തെറ്റിന് ആ സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

കോവിഡ് വ്യാപനത്തിൽ ഒരു വിഭാഗം ചെയ്ത തെറ്റിന് ആ സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗത് പ്രസ്താവിച്ചു. ദൽഹി നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യത്തിൻ്റെ വിവിധ ഭാഗക്കളിൽ രോഗം വലിയ തോതിൽ വ്യാപിക്കാൻ ഇടയാക്കിയതിൽ സോഷ്യൽ മീഡിയകളിൽ വളരെ മോശമായ രീതിയിൽ ഒരു സമുദായത്തെ കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് മോഹൻ ഭഗത് തെറ്റിദ്ധാരണ മാറ്റുന്നതിന് പ്രസ്താവന നൽകിയത്.കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും രാജ്യം മഹാമാരിയെ ശക്തമായി പ്രതിരോധിക്കുമെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.

Leave a Reply