കക്കൂസ് ടാങ്കിൽ ഒളിപ്പിച്ച പഴകിയ 100 കിലോഗ്രാം മൽസ്യം കണ്ടെടുത്തു.

തിരുവനന്തപുരം ഭീമാപള്ളിയിലെ കക്കൂസ് ടാങ്കിൽ ഒളിപ്പിച്ച പഴകിയ 100 കിലോഗ്രാം മൽസ്യം കണ്ടെടുത്തു.നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തിയ പോഴാണ് ഞട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ലോക്ക് ഡൗൺ കാരണം മൽസ്യതൊഴിലാളികൾ കടലിൽ പോകുന്നില്ല.ഫ്രീസറിൽ സൂക്ഷിച്ച ആഴ്ചകൾ പഴക്കമുള്ള മൽസ്യങ്ങളാണ് വിപണിയിൽ വിൽക്കുന്നത്. കക്കൂസ് ടാങ്കിൽ സൂക്ഷിച്ച മൽസ്യം ജനങ്ങൾക്ക് ഭക്ഷിക്കാൻ കൊടുക്കുന്നത്ത് ഗുരുതരമായ കുറ്റമായതിനാൽ കടുത്ത ശിക്ഷ തന്നെ കുറ്റവാളികൾക്ക് നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു – Gmtv

Leave a Reply