കന്യാസ്ത്രീ മഠത്തിൽ 21 കാരി കിണറ്റിൽ വീണു മരിച്ചു.

കന്യാസ്ത്രീ മഠത്തിൽ 21 കാരി കിണറ്റിൽ വീണു മരിച്ചു.തിരുവല്ല പാലിയേക്കര ബസേലിയൻസിസ്റ്റേഴ്സ് കോൺവൻ്റിലെ ദിവ്യപി ജോൺ – 21 മരിച്ചത്.ചങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപോസിൻ്റേയും കൊച്ചുമോളുടേയും മകളാണ് ദിവ്യ. വ്യാഴാഴ്ച പകൽ 12 മണിക്ക് വലിയ ശബ്ദം കേട്ടാണ് കോൺവൻ്റിലുള്ളവർ ഓടിച്ചെല്ലുന്നത്. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.തിരുവല്ല ഡി.വൈ.എസ്.പി,ജെ.ഉമേഷാണ് ഇൻക്വസ്റ്റ് നടത്തിയത്. മഠത്തിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് പ്രാഥമിക അന്വേഷണം. ചെടി നനക്കാൻ വെള്ളം കോരുമ്പോൾ കിണറ്റിൽ വീണതാകാമെന്നും സംശയം പറയുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം റിപോർട്ടിൽ സ്വഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് പറയുന്നു.ശരീരത്തിൽ കിണറ്റിൽ വീണ മുറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും – Gmtv

Leave a Reply