കമലിനെതിരെ ശക്തമായ തെളിവ്.

“എൻ്റെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ സുരേഷ് ഗോപി, ഒരു രാജ്യസഭാംഗം ആകുന്നതിനു വേണ്ടി, നരാധമനും ഇന്ത്യ കണ്ട കൂട്ടക്കുരുതിയുടെ ഭരണകൂട ഭീകരതയുടെ നരേന്ദ്ര മോദിയുടെ അടിമയാണ് ഞാൻ എന്ന് ഒരു കലാകാരൻ പറഞ്ഞ് വലതുപക്ഷത്തേക്ക് പോകുന്നത് കാണുമ്പോൾ, നമ്മൾ ഭയപ്പെടുകയാണ്.” പ്രശസ്ത ചലചിത്ര സംവിധായകൻ കമൽ എന്ന കമാലുദ്ദീൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. തൃശൂരിൽ സുരേഷ് ഗോപിയെ, പരാജയപ്പെടുത്തിയതും ഇത്തരം വർഗ്ഗീയ കൂരമ്പുകളായിരുന്നു.രാജ്യത്തെ എല്ലാ പൗരൻമാർക്കും ഗുണകരമായ ദേശീയ പൗരത്വ ഭേദഗതി ബിൽ നിയമമായ പോൾ എറണാകുളത്തും തിരുവനന്തപുരത്തും ചലചിത്ര പ്രവർത്തകരെ സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടുത്തി വിപുലമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്നു പിന്നിലും കമലിനെ പോലുള്ളവരുടെ രാഷ്ട്രീയ വൈരമായിരുന്നു. കമലിന് കാലം കാത്ത് വച്ച ശിക്ഷ ഇതാ .ഒരു യുവ നടിയെ ഔദ്യോഗിക വസതിയിൽ വച്ച് മാനഭംഗപ്പെടുത്തിയതിന്, വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നു. ആമി എന്ന സിനിമയിലും മറ്റൊരു സിനിമയിൽ നായിക ആക്കാമെന്നും പറഞ്ഞ് തന്നെ പീഡിപ്പിച്ചു, ആട്ടിൻ തോലിട്ട ചെന്നായ ആണ് കമൽ എന്ന് നടി നോട്ടീസിൽ വ്യക്തമാക്കുന്നു. മലയാള സിനിമാലോകം ഇന്ന് മട്ടാഞ്ചേരി മാഫിയ ആണ് നിയന്ത്രിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. മുൻപ് ദുബായ്, പാക്കിസ്ഥാൻ ഇന്ത്യൻ സിനിമക്ക് പണം നൽകിയിരുന്നു. ഇന്ന് മലയാള സിനിമക്ക് കോടികൾ മുടക്കുന്നതും അവരാണ്. എത്ര സിനിമകളാണ് നഷ്ടമായിട്ടും മലയാളത്തിൽ നിർമ്മിക്കുന്നത്. അതിന് പിന്നിലെ ശക്തികളെ അന്വേഷിച്ചാൽ എല്ലാം വ്യക്തമാകും.സംവിധായകൻ കമലിനെ കുറിച്ച് നേരത്തേയും ലൈംഗിക ആരോ പണങ്ങൾ ഉയർന്നിരുന്നു, മാദ്ധ്യമങ്ങൾ പുറത്ത് പറയാൻ ധീരത കാണിച്ചില്ല, ഇപ്പോൾ ജനം ടിവിയിലെ അനിൽ നമ്പ്യാരാണ് പരസ്യമായി തെളിവ് സഹിതം കമലിനെതിരെ പരാതി പുറത്ത് വിട്ടത്. കമൽ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ഭാരതീയയുവമോർച്ചയും ആവശ്യപ്പെട്ടു. – McVelayudhan, GMtv

Leave a Reply