കലിംഗശശി എന്ന പി.ചന്ദ്രകുമാർ വിടവാങ്ങിയത് ആദരവുകൾ ഒന്നും ലഭിക്കാതെ

ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിൻ്റെ സിനിമയിൽ അഭിനയിച്ച മലയാള സിനിമയിലെ പ്രിയ ഹാസ്യനടൻ കലിംഗശശി എന്ന പി.ചന്ദ്രകുമാർ വിടവാങ്ങിയത് ആദരവുകൾ ഒന്നും ലഭിക്കാതെ. ലോക്ക് ഡൗൺ കാരണം വീട്ടുകാരും ഏതാനും ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് കുന്ദമംഗലത്തിനടുത്ത പാലിശേരിയിലെ വീട്ടിൽ ഉണ്ടായിരുന്നുള്ളു.കോഴിക്കോട്ടെ മറ്റൊരു നടനായ വിനോദ് കോവൂർ ലോക്ക് സൗൺ ആണെന്നറിഞ്ഞിട്ടും ശശിയേട്ടനെ അവസാനമായി ഒന്ന് കാണാൻ പോയി.കോഴിക്കോട്ടെ സാമൂഹിക പ്രവർത്തകനായ ആഷിർ അലിയുമുണ്ടായിരുന്നു.അമ്മ സംഘടനക്കു വേണ്ടി റീത്ത് സമർപ്പിക്കാൻ സെക്രട്ടറി ഇടവേള ബാബുവിനോദിനോട് ആവശ്യക്കപ്പട്ടു. പൂക്കട അവശ്യ വിഭാഗമല്ലാത്തതിനാൽ റീത്ത് കിട്ടിയില്ല. വിനോദ് ,ശശി കലിംഗയുടെ വീട്ടിലെത്തുമ്പോൾ, നമ്മെ പല വേഷങ്ങളിൽ വന്ന് ചിരിപ്പിച്ച ആ കവിൾ ഒട്ടിയ നീളമേറിയ മനുഷ്യൻ ഒരു മേശമേൽ ചലനമറ്റ് വെളള പുതച്ച് കിടക്കുന്നു. വീട്ടുമുറ്റത്തെ റോസാചെടിയിൽ ശശിയേട്ടനായി ദൈവം വിരിയിച്ച മൂന്ന് പനിനീർ പൂക്കൾ ഒരു നൂലിൽ കോർത്ത് കെട്ടി ശശിയേട്ടൻ്റെ മൃതദേഹത്തിൽ അർപ്പിച്ചു. കൊറോണ എന്ന മഹാമാരി വന്നില്ലായിരുന്നെങ്കിൽ. കോഴിക്കോട് ടൗൺ ഹാളിൽ ശശിയേട്ടന് നഗരം കാലാസ്വാദകരുടെ വലിയ. വിടവാങ്ങൽ നൽകുമായിരുന്നു. – McVelayudhan, Gmtv.

PLEASE SUBSCRIBE

https://www.youtube.com/channel/UCGZ65faK7dAGPhu3kWyS6Zg

Leave a Reply