കാഞ്ഞങ്ങാട് ഐസൊലേഷൻ വാർഡ്

കാസർഗോഡ് ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം അപകടകരമാം വിധം പെരുകി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.. വരാനിരിക്കുന്ന ദിവസങ്ങളിൽ കുറേകൂടി രോഗബാധിതരെ താമസിപ്പിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തി സജ്ജീകരിക്കേണ്ടതുണ്ട്.. അത്തരം മുൻകരുതൽ നടപടികൾക്കായി ഊണും ഉറക്കും ഉപേക്ഷിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് സംസ്ഥാനത്തേയും ജില്ലയിലേയും ആരോഗ്യ പ്രവർത്തകർ…

അത്തരമൊരു സന്ദർഭത്തിലാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിന് മുൻഭാഗത്തുള്ള കേന്ദ്ര സർവകലാശാലയുടെ ക്യാമ്പസായി മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഏറ്റവും വേഗത്തിൽ തയ്യാറാക്കിയെടുക്കാൻ DYFlയുടെ സഹായം തേടിക്കൊണ്ടുള്ള ഫോൺ DYFI പ്രവർത്തകരെ തേടിയെത്തിയത്…

ഏതാണ്ട് ഒരു വർഷത്തിലധികമായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം

ഐസൊലേഷൻ വാർഡായി ഒരുക്കിയെടുക്കാൻ അസാധ്യമെന്ന് കണ്ട്
അധികൃതർ ആദ്യം ഒഴിവാക്കിയ കെട്ടിടം

വയറിംഗും പ്ലംബിങ്ങുമെല്ലാം ഏറെക്കുറെ താറുമാറായി കിടക്കുന്ന കെട്ടിടം

കഴിയാവുന്നത്ര വേഗത്തിൽ ഉപയോഗപ്രദമാക്കിത്തരാം എന്ന് ഉറപ്പ് നല്കി DYFI നേതാക്കൾ ഫോൺ കോൾ കട്ട് ചെയ്യുമ്പോൾ സമയം 11.15…
കൃത്യം 12 മണിക്ക് നൂറിലധികം മുറികളുള്ള ആ നാലു നില കെട്ടിടം ഐസൊലേഷൻ വാർഡാക്കി മാറ്റാനുള്ള പ്രവർത്തനം DYFI ഏറ്റെടുത്തു… വയറിംഗും പ്ലംബിങ്ങും ശുചീകരണവുമടക്കം ആവശ്യമായായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് കൊണ്ട് കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും DYFI യുടെ ഇരുനൂറിലധികം വളണ്ടിയർമാർ കർമ്മനിരതരായി..

4 മണിയോട് കൂടി DYFI പ്രവർത്തനം അവസാനിപ്പിക്കുമ്പോളേക്കും ഏറെ പണച്ചെലവും പ്രയാസവും ഉണ്ടാകുമെന്ന് കരുതി അധികൃതർ ഒഴിവാക്കിയ ആ നാലു നില കെട്ടിടം ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഐസൊലേഷൻ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു..”

Leave a Reply