കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊന്നു.

പാലക്കാട്‌ മലപ്പുറം അതിർത്തി പ്രദേശത്തു കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു.
വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി.

അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു.
വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം…

രക്ഷാ പ്രവർത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവൾ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല.

ഒടുവിൽ നിന്ന നില്പിൽ അവൾ ചരിഞ്ഞു.
ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി…. പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി. ആ പിടിയാന ഗർഭിണി ആയിരുന്നു…

എല്ലാം തന്റെ കാൽകീഴിൽ ആണെന് അഹങ്കരിച്ച മനുഷ്യൻ ഒന്നു കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നു…
കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ. ഇമ്മാതിരി ചെയ്തുകൾ കാരണം മഹാമാരികൾ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും…

നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നിൽ ഒരു മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു…
ആ പൊലിഞ്ഞ ജീവനു മുൻപിൽ കൈകൂപ്പുന്നു….
മാപ്പ്… Siva Prasad Rajan

Leave a Reply