കേരളം മുഴുവൻ കൃഷിയിലേക്ക് പോവുകയാണ്.

കെ കുഞ്ഞിരാമൻ എം എൽ എ ഉദുമ.

കേരള സർക്കാരിന്റെ ആഹ്വാന പ്രകാരം കേരളം മുഴുവൻ കൃഷിയിലേക്ക് പോവുകയാണ്. സ്ഥിരമായി ഞാൻ കൃഷി ചെയ്യാറുണ്ടങ്കിലും ഈ വർഷം കൊറോണയുടെ ഭാഗമായി ഭക്ഷ്യ ഉല്പന്നങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നും എല്ലാവരും പറ്റുന്ന രീതിയിൽ കൃഷിയെടുത്ത് ഭക്ഷ്യ ഉത്പാദനം വർദ്ധിപ്പിക്കണം എന്ന സർക്കാർ ആഹ്വാനത്തിൽ ഞാനും പങ്കാളിയാവുകയാണ്.

നെൽ കൃഷിയുടെ ഒന്നാം വിളയ്‌ക്ക് വിത്തിറക്കുന്നു. ഇന്നലെ രാത്രി നല്ല മഴ കിട്ടിയത് മൂലം ഇന്ന് രാവിലെ തന്നെ ഞാറ്റടി തയ്യാറാക്കി വിത്ത് ഇടൽ പൂർത്തിയാക്കി. ‘ഉമ’ നെൽ വിത്താണ് (കൃഷിവകുപ്പിൽ നിന്നും ലഭിച്ചത്) ഒന്നാം നെൽ വിളയ്‌ക്ക് ഉപയോഗിക്കുന്നത്. നല്ല മഴ കിട്ടിയാൽ ഒരു മാസത്തിനുള്ളിൽ പൊരിച്ചു നടാൻ പാകത്തിലാണ് ഞാറ്റടി തയ്യാറാക്കിയത്ത്.

Leave a Reply