കേരളം മൂന്ന് ഘട്ടങ്ങളായി മാത്രമേ പൂർവ്വസ്ഥിതിയിലേക്ക് വരൂ

ലോക്ക് ഡൗൺ പിൻവലിച്ചാൽ കേരളം മൂന്ന് ഘട്ടങ്ങളായി മാത്രമേ പൂർവ്വസ്ഥിതിയിലേക്ക് വരൂ എന്ന് ടാസ്ക് ഫോഴ്സ് സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുഗതാഗതം തീവണ്ടിയും വിമാനവും വേണ്ടെന്നാണ് തീരുമാനം. വിമാനം ആരോഗ്യ പ്രവർത്തകർക്ക് മാത്രമാകാം. ബസുകളിലും ഓട്ടോ, ടാക്സി എന്നിവയിൽ ഒരു സീറ്റിൽ ഒരാൾ മാത്രമേ ഇരിക്കാൻ അനുവദിക്കാവൂ. തിരിച്ചറിയൽ കാർഡ് ,മാസ്ക് നിർബന്ധമാക്കണം. മരണം, വിവാഹം പിറന്നാൾ ചടങ്ങുകകൾ 10 പേരിൽ കൂടരുത്. രണ്ടാം ഘട്ടത്തിൽ നിരീക്ഷകർ അഞ്ചുപേരിൽ കൂടരുത്. ബസ് സർവീസ് ജില്ലയിൽ മാത്രം മതി.മൂന്നാം ഘട്ടത്തിൽ ഒരാൾ പോലും നിരീക്ഷണത്തിൽ ഉണ്ടാകരുത്. വർക്ക്ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിൽ മാത്രം, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടകളും അന്ന് തറക്കണം. മൊബൈൽ ഷോപ്പ് ഞായർ തുറക്കണം. രജിസ്റ്റർ ചെയ്ത ഇലക്ട്രീഷ്യൻമാർക്ക് ജോലി ചെയ്യാം. ഫ്ലാറ്റുകളിലും കർശനനിബന്ധനകളോടെ ഇലക്ട്രിക്, എസി എന്നിവ സർവീസ് ചെയ്യാം. തീരുമാനങ്ങൾ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ശേഷം കേന്ദ്രസർക്കാരിൻ്റെ അനുമതിക്ക് അയക്കും. മഹാരാഷ്ട്ര, തെലുങ്കാന സർക്കാരുകൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിൻ്റേതാണ്.സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്നതും കേന്ദ്രത്തിലേക്കാണ്.

Leave a Reply