കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തമിഴ്നാടിന്

കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തമിഴ്നാട്ടിൽ ഉദ്ഘാടനത്തിന് തയ്യാറാകുന്നു. കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കേരളം സർക്കാർ നൽകാത്തതു കൊണ്ടാണ് എയിംസ് തമിഴ്നാടിന് നൽകിയത്.തമിഴ്നാട് സർക്കാർ മധുരയിൽ ആവശ്യമായ സ്ഥലം നൽകി. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. ആവശ്യമായ ഫാക്കൽറ്റികളേയും മറ്റ് ജീവനക്കാരേയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.കേരളത്തിൽ ആരോഗ്യരംഗം കടുത്ത മൽസരത്തിലാണ്. സർക്കാർ ആശുപത്രികളിൽ തിരക്ക് കാരണം എല്ലാവർക്കും ചികിൽസ ലഭ്യമാകാത്ത സ്ഥിതിയാണ്. സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ കഴുത്തറപ്പൻ ഫീസാണ് ഈടാക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം, കിഡ് നി മാറ്റിവയ്ക്കൽ, അപകടങ്ങളിൽ ശരീരഭാഗങ്ങൾക്ക് ഗുരുതരമായ പരിക്ക്, തുടങ്ങിയവ ലക്ഷങ്ങൾ വാങ്ങിയാണ് ചികിൽസിക്കുന്നത്. എയിംസ് കേരളത്തിൽ മലബാർ ഭാഗത്ത് വരികയാണെങ്കിൽ സാധാരണ ജനക്കൾക്ക് വലിയ ആശ്വാസകരമാകുമായിരുന്നു – Gmtv

Leave a Reply