കേരള മുഖ്യമന്ത്രി പിണറായി വിജയൻ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭയുടെ അവസാന മാസങ്ങളിലേക്ക് കടക്കുമ്പോൾ, മുൻ കാലങ്ങളിലെ പിഴവുകൾ തിരുത്തുന്നതായി കാണാം. പക്വതയോടെയുള്ള തീരുമാനങ്ങളാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനങ്ങളിൽ വ്യക്തമാകുന്നത്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മദ്യശാലകളും ബീവറേജ് ഔട്ട്ലറ്റുകളും അടച്ചുപൂട്ടാനുള്ള തീരുമാനം. പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്ന തീരുമാനവും 21 ദിവസത്തെ വീട്ടു താമസത്തിന് ആശ്വാസകരമാകും. പല വ്യജ്ഞനങ്ങളും റേഷൻ കടകളിൽ നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. പച്ചക്കറി ന്യായ വിലക്ക് ലഭ്യമാക്കിയാൽ ജനങ്ങൾക്ക് ലോക്ക് ഡൗൺ നാളുകൾ ആശങ്കകൾ അകറ്റും.

Leave a Reply