കേരള രാഷ്ട്രീയത്തിലെ പൂഞ്ഞാർ പുലിക്കുട്ടി

കേരള രാഷ്ട്രീയത്തിലെ പൂഞ്ഞാർ പുലിക്കുട്ടി( വളർന്ന് വലുതായതാണ് ) എന്നാലും പറയാൻ സുഖം കുട്ടി എന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി ( അദ്ദേഹവും മലപ്പുറത്തെ പുലിക്കുട്ടിയാണ് ), യെ പോലെ രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തി വിടുന്ന പി.സി.ജോർജ്, ലോക്ക് ഡൗൺ ദിവസങ്ങളിൽ വെടിവച്ചു സമയം കളയുകയാണ്. വലിയ വെടിയല്ല കെട്ടോ. ചെറിയ വെടി, പക്ഷികളെ ഉന്നം തെറ്റാതെ വെടി വച്ച് താഴെ ഇട്ടാൽ അത് കേമത്തം തന്നെ. നല്ല കാലത്ത് നായാട്ടിന് കാട്കയറി പോയതിൻ്റെ രസികൻ ഓർമ്മകൾ അയവിറക്കുകയും ചെയ്യാം. ” ജോർജ് അണ്ണൻ്റെ ലോക്ക് ഡൗൺ കഥകൾ ഇങ്ങനെ. നമ്മുടെ മറ്റ് രാഷ്ട്രീയ കുട്ടി കുരങ്ങൻമാരും വലിയ പുലികളും സിംഹ രാജൻമാരും ഗജവീരൻമാരും എലികളും മാക്രികളും ഇരപിടിയൻമാരും ഞണ്ടുകളും ഒച്ചുകളും അട്ടപ്പാടി ചോര കുടിയൻ അട്ടകളും ഇരുതലമൂരികളും ഉഗ്രവിഷം ചീറ്റുന്ന പുല്ലാനി മൂർഖൻമാരും അത്താഴപട്ടിണിക്കാരെ വല്ലപോഴും ഉപദ്രവിക്കാനിറങ്ങുന്ന ഞാഞ്ഞൂലുകളും ചുട്ട് പൊള്ളുന്ന മീനച്ചൂടിൽ മാളങ്ങളിൽ ഒളിച്ചിരിപ്പാണ്. – McVelayudhan, Gmtv

Leave a Reply