കൊച്ചി സ്വദേശി കൊറോണ ബാധിച്ച് മരണപ്പെട്ടു

കൊച്ചി മട്ടാഞ്ചേരി ചുള്ളിയിൽ സ്വദേശി – 69 കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു.സംസ്ഥാനത്തെ ആദ്യ മരണമാണിത്.മാർച്ച് 16ന് ദുബായിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തി, 22 ന് ഐസലേഷൻ വാർഡിൽ ചികിൽസയിലായിരുന്നു.കടുത്ത ഹൃദ്രോഗമുണ്ടായിരുന്നതാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ വിദഗ്ദർ പറഞ്ഞു. രോഗിയെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്കും രോഗിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ ക്രമീകരണങ്ങളോടെ മട്ടാഞ്ചേരിയിലെ ആരാധനാലയത്തിൽ സംസ്കരിക്കും. മതപരമായ ശുശ്രൂഷകളൊന്നും ഉണ്ടാവില്ല. രോഗിയോടൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരും ഫ്ലാറ്റിലെ മറ്റ് പത്ത് കുടുംബങ്ങളും നിരീക്ഷണത്തിലാണ്.

Leave a Reply