കൊന്നിട്ടും മരിക്കാത്ത ആ ധീരൻ.

പതിനെട്ടാം വയസിൽ CPIM എന്ന പാർട്ടിയുടെ നെല്ലാച്ചേരി ബ്രാഞ്ച് സെക്രട്ടറിയായ ഒരു മനുഷ്യന്റെ രക്തസാക്ഷിദിനമാണ് ഇന്ന്*.

18 വയസുമുതൽ 48 വയസുവരെ നീണ്ട 30 വർഷക്കാലം അയാൾ ആ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകൻ ആയിരുന്നു. ഒഞ്ചിയം എന്ന രക്തസാക്ഷി ഗ്രാമത്തിന്റെ ജീവവായു ആയിരുന്നു.

48 മത്തെ വയസിൽ അഭിപ്രായ ഭിന്നത കാരണം അയാൾ ആ പാർട്ടിയിൽ നിന്നും പുറത്തുവന്നു.

മറ്റൊരു പാർട്ടി രൂപീകരിച്ചു. 3 വർഷക്കാലം അതിൽ പ്രവർത്തിച്ചു. ആളെക്കൂട്ടി. വിപ്ലവ സ്വപ്നങ്ങളുമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.

ജനങ്ങൾ അയാളുടെ പിന്നിൽ അണിനിരന്നപ്പോൾ പാർട്ടി കോടതി കൂടി വിചാരണ നടത്തി. തുലാസിന്റെ ഒരു കയ്യിൽ 30 വർഷകാലത്തെ പാർട്ടി പ്രവർത്തനവും മറ്റേ കയ്യിൽ വെറും 3 വർഷകാലത്തെ ‘പാർട്ടി വിരുദ്ധ’ പ്രവർത്തനവും അവർ തൂക്കി നോക്കി. മനുഷ്യസ്നേഹത്തിന്റെ ലാഞ്ചന പോലും ഇല്ലാത്ത ആ കണ്ണുകളിൽ 3 വർഷത്തെ ‘പാർട്ടി വിരുദ്ധ’ പ്രവർത്തനം താഴ്ന്നു നിന്നു. ശിക്ഷ വിധിച്ചു. വെട്ടി തറയ്ക്കാൻ മനുഷ്യ ഇറച്ചി വെട്ടുകാരെ അവർ വാടകയ്‌ക്കെടുത്തു.

മെയ് 4 ന് രാത്രി അവർ ആ ശിക്ഷ നടപ്പാക്കി. മകന് അന്ത്യ ചുംബനം നൽകാൻ പോലും ആ മുഖം അവർ ബാക്കി വെച്ചിരുന്നില്ല.
കൊന്നിട്ടും മരിക്കാത്ത ആ ധീരന് 💐💐💐

Leave a Reply