കൊറോണക്കാലം നമ്മെ പുതിയൊരു ജീവിതത്തിലേക്ക് 15 ന്

കൊറോണക്കാലം നമ്മെ പുതിയൊരു ജീവിതത്തിലേക്കാണ് 15 ന് കൊണ്ടു പോവുക. എല്ലാ കാലവും കിട്ടുന്നതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കാമെന്ന് പലരും കരുതിയിരുന്നു.രണ്ടാഴ്ചയോ ഒരു മാസമോ ജോലി ഇല്ലാതായപ്പോൾ പകച്ചുപോയവരുണ്ട്. സങ്കടങ്ങൾ ഇറക്കി വെക്കാൻ വീട്ടിൽ ഭാര്യയോ, അമ്മയോ സഹോദരങ്ങളോ മാത്രം. ദൈവത്തോട് സ്വയം പ്രാർത്ഥിക്കാം. പള്ളികളും അമ്പലങ്ങളും അടച്ചിട്ടിരിക്കുന്നു .മദ്യശാലകളില്ല, കള്ളൻമാരില്ല, നിശാ സുന്ദരികളില്ല.എല്ലാവരും ഒരു കുഞ്ഞൻ വൈറസിനെ ഭയന്ന് വീട്ടിൽ, പുറത്തിറങ്ങണമെങ്കിൽ വായ് മൂടിക്കെട്ടണം. ലോക ശക്തിയായ അമേരിക്കൻ പ്രസിഡണ്ട് വരെ കുഞ്ഞനെ പേടിച്ച് പുറത്തിറങ്ങുന്നില്ല. എല്ലാ മത വർഗീയ വാദികളും തോക്ക് പെട്ടിയിൽ പൂട്ടി വച്ച് മൗനം പാലിച്ചിരിക്കുന്നു. ആൾ ദൈവങ്ങളുടെ മുഖത്ത് കുഞ്ഞൻ എപ്പോഴും വരാമെന്ന ഭയം നിഴലിക്കുന്നു. ദൈവം പ്രകൃതി ശക്തിയാണെന്നും അഹങ്കാരം മൂത്ത മനുഷ്യൻ്റെ അവസാനം വെറും കുഞ്ഞൻ വൈറസ് മാത്രമാണെന്നും ലോകം ഞട്ടലോടെ തിരിച്ചറിയുന്നു.എല്ലാവരും ദൈവത്തിന് നന്ദി പറയുന്നു. ഇനിയും അൽപ്പകാലം കൂടി ഈ സുന്ദരഭൂമിയിൽ ജീവിതം ബാക്കി വച്ചതിന്. – McVelayudhan, Gmtv

Leave a Reply