കൊറോണ എന്ന മഹാമാരി

22 ന് ഞായറാഴ്ച രാജ്യത്തെ മുഴുവൻ ജനങ്ങളും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടിന് രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി സ്നേഹം തുളുമ്പുന്ന വാക്കുകളിൽ, ജനങ്ങൾ സ്വയം കരുതലെടുക്കാൻ നിർദ്ദേശിച്ചത്. ലോക മഹായുദ്ധത്തേക്കാൾ വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരി ലോകത്തിന് ഭീതി പരത്തുന്നത്. ലാഘവത്തോടെ കൊറോണയെ കാണരുത്. അലസതവെടിഞ്ഞ് എല്ലാവരും പ്രവർത്തിക്കണം. ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ട് നിൽക്കുക, ഏത് ജോലിയും വീടുകളിൽ ചെയ്യുക. സാമൂഹിക അകലം പാലിക്കുക, രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി അദ്ധ്വാനിക്കുന്ന ആരോഗ്യരംഗത്തെ ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ സ്റ്റാഫ് എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗതാഗത മേഖല, ആരോഗ്യരംഗം, സർക്കാർ ഭരണരംഗം, മാദ്ധ്യമരംഗം, ഹോംഡലിവറി തുടങ്ങി എല്ലാ രംഗങ്ങളിലും കരുതലോടെ ഇരിക്കണം. അടുത്ത രണ്ട് ദിവസം (വെള്ളി, ശനി) അതിനായി സന്നദ്ധ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളും പ്രചരണം നടത്തണമെന്നും പ്രധാമന്ത്രി ആഹ്വാനം ചെയ്തു – McVelayudhan.

Leave a Reply