കൊറോണ ബാധിച്ച് പോ ത്തൻകോട് സ്വദേശി അബ്ദുൽ അസീസ് – 68 മരിച്ചു

കോവിഡ് – 19 ബാധിച്ച് തിരുവനന്തപുരത്ത് പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് – 68 മരിച്ചു.സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് മരണം. മാർച്ച് 23 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആദ്യ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നില്ല. പ്രായാധിക്യമുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. എങ്ങിനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. പോത്തൻകോട് നടന്ന ഒരു വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലും അബ്ദുൽ അസീസ് പങ്കെടുത്തിരുന്നു. ഒരു കാസർഗോട്ടുകാരനും വിദേശ പൗരനും ചടങ്ങുകളിൽ പങ്കെടുത്തിരുന്നതായും പറയുന്നുണ്ട്. കടുത്ത ശ്വാസകോശ, കിഡ്നി രോഗങ്ങൾ ഉള്ള ആളായിരുന്നു അബ്ദുൽ അസീസ്.മരണകാരണം അതാകാനാണ് സാധ്യത. ശാരീരിക ശ്രവങ്ങൾ പുറത്ത് വരാത്ത തരത്തിൽ പ്ലാസ്റ്റിക് കൊണ്ട് ഫുൾ പാക്ക് ചെയ്തായിരിക്കും മൃതദേഹം നൽകുക. ആരോഗ്യ പ്രവർത്തകർ പ്രോട്ടോകോൾ പാലിച്ച് മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകു.മുഖം മാത്രം കാണിക്കുകയുള്ളു. മൃതദേഹം ദഹിപ്പിക്കുകയോ, ആഴത്തിൽ കുഴിയെടുത്ത് മറവ് ചെയ്യുകയോആകാം. ആരോഗ്യ, റവന്യൂ ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് മാത്രമേ പള്ളിയിൽ സംസ്ക്കാരം നടക്കുകയുള്ളു.

Leave a Reply