കൊറോണ ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു

കൊറോണ ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു.
വിവാഹം കഴിഞ്ഞ് രണ്ടുമാസമായപ്പോഴേക്കും പ്രവാസലോകത്തേക്ക്; കണ്ണൂര്‍ സ്വദേശിയായ 28 വയസ്സുകാരന്‍ സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചു
കൊറോണ വൈറസ് ബാധിച്ച് മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍, പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുന്നതിനു മുമ്പ് തന്നെ ഷബ്‌നാസിന് സൗദി അറേബ്യയിലേക്ക് മടങ്ങേണ്ടിയും വന്നു. മാര്‍ച്ച് 10 നായിരുന്നു ഷബ്‌നാസ് സൗദിയിലെക്ക് തിരിച്ചു പോയത്. ഇതിന് ശേഷമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഷബ്‌നാസ് ചികിത്സയിലായത്.

Leave a Reply