കൊറോണ : ലോക ജനസംഖ്യയിൽ രണ്ടുലക്ഷത്തിലധികം മരണം.

ലോക ജനസംഖ്യയിൽ രണ്ടുലക്ഷത്തിലധികം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു. ലോക ജനസംഖ്യ 779.5 കോടിയാണ്. അതിൽ അമേരിക്കയിൽ മാത്രം അര ലക്ഷത്തിലേറെ പേർ മരിച്ചു. അമേരിക്കയിലെ ജനസംഖ്യ 33.10 കോടിയാണ്. ന്യൂയോർക്കിലാണ് കൂടുതൽ മരണം, 21,908 പേർ. ന്യൂ ജേർസി യിൽ 5863 പേരും മസാച്ചുസെറ്റ്സിൽ 2730 പേരും മരിച്ചു. ജർമ്മനിയിൽ ആകെ ജനസംഖ്യ 8 കോടി 37 ലക്ഷം. അതിൽ 5,880പേർ മരിച്ചു. ഇറ്റലിയിൽ 6 കോടി 40 ലക്ഷമാണ് മൊത്തം ജനസംഖ്യ. അതിൽ 26,384 പേർ മരിച്ചു. സ്പെയിനിൽ 4 കോടി 67 ലക്ഷമാണ് മൊത്തം ജനസംഖ്യ. അതിൽ 22,902 പേർ മരിച്ചു. ഇന്ത്യയിൽ 137.75 കോടിയാണ് മൊത്തം ജനസംഖ്യ. അതിൽ 845 പേർ മാത്രമാണ് മരിച്ചത്.26,496 പേർക്ക് രോഗം ബാധിച്ചു. കേന്ദ്ര സർക്കാർ മാർച്ച് 24ന് തന്നെ രാജ്യം പൂർണ്ണമായും ലോക്ക് ഡൗൺപ്രഖ്യാപിക്കുകയും ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരുകളും പൊലീസ് സേനകളും കർശന ജാഗ്രത പുലർത്തുകയും ചെയ്തതാണ് നമുക്ക് സുരക്ഷാ ക്രമീകരണങ്ങൾ വിജയിപ്പിക്കാനായത്. 2000 ൽ ലോക ജനസംഖ്യ 614.34 കോടിയായിരുന്നു. 20 വർഷത്തിനുള്ളിൽ 165 കോടിയുടെ വർദ്ധനവുണ്ടായി.1990 ൽ 528.13 കോടി.1970 ൽ 368 കോടി.1960 ൽ 303 കോടി.1952ൽ 203 കോടി. 1500 ൽ 45 കോടി.എ .ഡി .200ൽ 19 കോടി.ബി.സി. 500 ൽ വെറും 50 ലക്ഷമായിരുന്നു ലോക ജനസംഖ്യ – McVelayudhan, Gmtv

Leave a Reply