കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ കേരളം വിജയം കാണുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ കേരളം വിജയം കാണുന്നു.രണ്ടു ദിവസമായി പുതിയ രോഗബാധിതർ റിപോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് മാത്രം 800 പേർ നിരീക്ഷണത്തിലാണ്.വിദേശത്ത് നിന്ന് വരുന്നവർ മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് കൂടുതൽ പരിശോധനക്ക് വിധേയരാകുന്നത്.കഴിഞ്ഞ ദിവസം മാഹി, കണ്ണൂർ എന്നിവടങ്ങളിലെ രണ്ട് രോഗികൾ ചികിൽസയിൽ ഇരിക്കേ വീടുകളിലേക്ക് മടങ്ങിയത് ആശങ്ക ഉളവാക്കിയിരുന്നെങ്കിലും രോഗിയും കൂടെ ഉള്ളവരും മാസ്ക് ധരിച്ചിരുന്നതിനാൽ രോഗം മറ്റുള്ളവരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നാണ് മാഹി സ്വദേശി പോയത്. ലോകത്താകെ 2,16,646 പേരാണ് കൊറോണ രോഗബാധിതരായി ഔദ്യോഗികമായി കണക്കാക്കിയിട്ടുള്ളത്.6,868 പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. 8.908 രോഗികൾ വിവിധ രാജ്യങ്ങളിലായി മരിച്ചു. 84,383 പേർ ചികിൽസയിൽ സുഖം പ്രാപിച്ചു.1, 16, 675 പേർ നേരിയ രോഗബാധിതരായുണ്ട്. ജനങ്ങൾ ശുചിത്വം പാലിക്കുകയും പൊതു സ്ഥലങ്ങളിൽ യാത്ര കഴിയുന്നതും ഒഴിവാക്കുകയും ചെയ്യണം.

Leave a Reply