കൊറോണ വൈറസിനെ ഭയന്ന് ലോകം തകർച്ചയിലേക്ക്. ചൈന സാമ്പത്തിക കുതിപ്പിലേക്ക്

കൊറോണ വൈറസിനെ ഭയന്ന് ലോകം മുഴുവൻ തകർച്ചയിലേക്ക് മൂക്ക് കുത്തി വീഴുമ്പോൾ ചൈന സാമ്പത്തിക കുതിപ്പിലേക്ക്. വൈറസ് ലോകത്തിന് സമ്മാനിച്ച വുഹാൻ നഗരം സാധാരണ നിലയിലേക്ക് വരുമ്പോൾ സമ്പന്ന രാജ്യമായ അമേരിക്കയിൽ കൊറോണ ജനജീവിതം തകർത്ത് മുന്നേറുകയാണ്. സാമ്പത്തിക മേഖലയാകെ തകർന്നു. മാസ്കുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും തികയാതെ മറ്റ് രാജ്യങ്ങളുടെ സഹായം തേടുന്നു.ഇറ്റലിയിൽ രോഗികളെ കിടത്തി ചികിൽസിക്കാൻ പോലും സൗകര്യമില്ല. സ്പയിനിലും സ്ഥിതി മോശമാണ്. കൂടുതൽ രോഗികൾ വരുമ്പോൾ സർക്കാരുകൾക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയാകും.എന്നാൽ ചൈനയിൽ ഒരാഴ്ചയായി മരണസംഖ്യ വർദ്ധിക്കുന്നില്ല. രോഗികളുടെ എണ്ണവും കൂടുന്നില്ല. വുഹാൻ സിറ്റിയിൽ നിന്ന് 15 കി.മീറ്റർ ദൂരമുള്ളതലസ്ഥാന നഗരമായ ബീജിംഗിൽ അഞ്ചു പേർ മാത്രമാണ് മരിച്ചത്. ചൈനക്ക് ഇതെല്ലാം എങ്ങിനെ മുൻകൂട്ടി കാണാൻ കഴിഞ്ഞു.പ്രതിരോധ നടപടികൾ എടുക്കാൻ കഴിഞ്ഞു. അമേരിക്ക പോലുള്ള രാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്തുന്നതും അതുകൊണ്ടാണ്. കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് പൊതുവെ സംശയിക്കുന്നുണ്ട്- Gmtv

Leave a Reply