കൊറോണ: ജാഗ്രത

കാസർഗോഡ് കൊറോണ വ്യാപനം തടയുന്നതിന് സർക്കാർ എല്ലാമുൻ കരുതലുകളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.ഗൾഫിൽ നിന്ന് കരിപ്പൂർ വിമാനതാവളം വഴി വന്ന കോവിസ് – 19 സ്ഥിരീകരിച്ച ആൾ ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം ആളുകളെ ബോധവൽക്കരിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചു.ആരാധനാലയങ്ങൾ രണ്ടാഴ്ച അടച്ചിടും. ഞായറാഴ്ച പ്രധാനമന്ത്രി നിർദ്ദേശിച്ച ജനതാ കർഫ്യു പുർണ്ണമായും പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കെ.എസ്.ആർ.ടി.സി ബസുകളും കൊച്ചി മെട്രോയും ഓടില്ല.50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴിവാക്കണം. സർക്കാർ അറിയിപ്പ് ലംഘിക്കുന്നവർക്ക് ആറുമാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കും.44390 പേരാണ് സംസ്ഥാനത്ത് കോവിഡ്- 19 നിരീക്ഷണത്തിലുള്ളത്.225 പേർ ആശുപത്രികളിലാണ്. 37 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply