കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കി ചടങ്ങുകളിൽ മാത്രം ഒതുക്കി നടത്താൻ തീരുമാനിച്ചു.അൽപസമയം മുൻപ് ക്ഷേത്ര ഓഫിസിൽ നടന്ന യോഗമാണ് തീരുമാനമെടുത്തത്. ശീവേലിക്ക് ആനയുണ്ടാകില്ല. വലിയ വിളക്ക് കാളിയാട്ടം ദിവസങ്ങളിൽ നാന്ദകം എഴുന്നള്ളിക്കാൻ മാത്രം ഒരു പിടിയാന ഉണ്ടാകും.ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ അധ്യക്ഷം വഹിച്ചു. തഹസിൽദാർ ഗോകുൽദാസ് ,എക്സിക്യൂട്ടിവ് ഓഫിസർ കെ.വേണു,ഇളയിടത്ത് വേണുഗോപാൽ, ടി കെ.രാജേഷ്, പ്രമോദ് തുന്നോത്ത്, ഇ.എസ്.രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, ടി.കെ.രാധാകൃഷ്ണൻ ,എം.പത്മനാഭൻ ,ഇ.പ്രശാന്ത്, എ.കെ.ശ്രീജിത്ത്, എസ്.ഐ.രാജേഷ്, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply