കോറോണ ബാധിച്ച് അയർലന്റിൽ മലയാളി നഴ്സ് മരിച്ചു


കോറോണ ബാധിച്ച് അയർലന്റിൽ മലയാളി നഴ്സ് മരിച്ചു. ഭർത്താവും മക്കളും ഐസലേഷനിൽ..
കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലൻഡില്‍ മലയാളി നഴ്‌സ് മരിച്ചു.കോട്ടയം കുറുപ്പന്തറ പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ ഭാര്യയും പാലാ പൈക പുല്ലാട്ടു മാണികുട്ടിയുടെ മകളുമായ ബീന എലിസബത്ത് ജോര്‍ജാണ് (58) മരിച്ചത്. ഇവരുടെ ഭർത്താവും മക്കളും ഐസൊലേഷനിൽ ആണ്‌.
ബള്‍ഗേറിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയുമാണ് മക്കള്‍. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും നിലവില്‍ അയര്‍ലണ്ടില്‍ നിരീക്ഷണത്തിലാണ്. 15 വര്‍ഷമായി ഇവരുടെ കുടുംബം അയര്‍ലണ്ടിലാണ് താമസിക്കുന്നത്.

Leave a Reply