കോവിഡ് : വയനാട് സ്വദേശിനി മരണമടഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരണമടഞ്ഞു.

കല്‍പ്പറ്റ: മെയ് ഇരുപതാം തീയതി ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ എത്തിയ കല്‍പ്പറ്റ സ്വദേശിനിയായ ആമിന 53 യാണ് മരിച്ചത്.

അര്‍ബുദ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 21ന് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി. ഐസി യു വില്‍ ആയിരുന്ന ഇവര്‍ ഇന്ന് മൂന്ന് മണിക്കാണ് മരണപ്പെട്ടത്.

ഇവരുടെ മരണത്തോടെ കേരളത്തിൽ കോവിഡ് ബാധിച്ചുള്ള മരണം 5- ആയി.

Leave a Reply