കോവിഡ് സ്പെഷ്യൽ ആശുപത്രിക്ക് 2 കോടി

കോവിഡ് പ്രത്യേക ആശുപത്രികളുടെ സജ്ജീകരണത്തിന് സ്പീക്കറും മന്ത്രി കെ.ടി ജലീലും ഒരു കോടി വീതം നല്‍കും
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും പ്രത്യേക കോവിഡ് ആശുപത്രികളുടെ സജ്ജീകരണങ്ങള്‍ക്കുമായി തങ്ങളുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ഇത്തരത്തില്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കലക്ടറേടറ്റില്‍ സംസാരിക്കുമ്പോഴാണ് ഇരുവരുടേയും പ്രഖ്യാപനം.

Leave a Reply