കോവിഡ്- 19 ഇറ്റലി

ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 742 പേരാണ് കോവിഡ്- 19 ബാധിച്ച് മരിച്ചത്. ലോകത്ത് മൊത്തം മരണസംഖ്യ 18,810 ആയി. നാലു ലക്ഷത്തിലധികം രോഗികൾ. ഇന്ത്യയിൽ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മധുരയിൽ ഒരാൾ കൂടി മരിച്ചതോടെ ഇന്ത്യയിൽ മരണം 12 ആയി. രാജ്യം 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കയാണ്.ജനങ്ങൾ വീട്ടിൽ ഇരിക്കുന്നതാണ് നല്ല പ്രതിരോധ മാർഗ്ഗം.രാജ്യാന്തര ഗതാഗത മാർഗ്ഗങ്ങൾ 24 ന് പുർണ്ണമായും റദ്ദാക്കി. കർശന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും.കേരളത്തിൽ ആവശ്യ സാധനങ്ങൾ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ലഭിക്കും. ബാങ്കുകൾ, പെട്രോൾ പമ്പുകൾ, പാൽ, മാദ്ധ്യമസ്ഥാപനങ്ങൾ, ആശുപത്രികൾ പ്രവർത്തിക്കും. സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നവർ വ്യക്തമായ കാരണങ്ങൾ ബോധ്യപ്പെടുത്തണം.അതിനായി സർക്കാ‌ർ പ്രത്യേകം തയ്യാറാക്കിയ ഫോറം തന്നെ ഇറക്കിയിട്ടുണ്ട്. റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ,ഫയർ ആൻ്റ് സേഫ്റ്റി ഉദ്യോഗസ്ഥരുമായി പുറത്തിറങ്ങുന്ന ജനങ്ങളും ഹോം ക്വാറൻ്റൈൻ ആളുകളും പൂർണ്ണമായും സഹകരിക്കണം.

Leave a Reply