കോവിഡ്- 19 ചൈനയുടെ ജൈവ ആയുധമോ?

കോവിഡ്- 19 ചൈനയുടെ ജൈവ ആയുധമോ? അമേരിക്ക ചൈനയെ തകർക്കാൻ ഉപയോഗിച്ച വൈറസ് വെപ്പണോ? 1981ൽ പ്രസിദ്ധീകരിച്ച ഡീൻ കൂൻഡ്സ് (Dean Koontz) ൻ്റെ എയ്സ് ഓഫ് ഡാർക്നസ്(Eyes of Darkness). എന്ന നോവലിൽ 353-356 വരെയുള്ള പേജുകളിൽ ചൈനയിലെ വുഹാൻ സിറ്റിക്ക് പുറത്തുള്ള ലബോറട്ടറിയിൽ “വുഹാൻ 400 ” എന്ന ജൈവ ആയുധം കണ്ടു പിടിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്. സമയം വരുമ്പോൾ ദാരിദ്ര്യരേഖക്ക് ‘ താഴെയുള്ള ജനങ്ങളെ മുഴുവൻ തൂത്ത് വരാൻ, അതിന് ശേഷം അമേരിക്കയേക്കാൾ സൂപ്പർ പവ്വർ ആവുക എന്നതാണ്‌ ചൈനയുടെ ലക്ഷ്യമെന്നും നോവലിൽ പറയുന്നു. എന്നാൽ നോവലിൽ പറയുന്ന. ലാബിൽ നിന്നല്ല, വുഹാനിലെ വന്യ ജീവി മാംസ മാർക്കറ്റിൽ, 2019 ഡിസംബറിൽ. വവ്വാൽ, ഈനാംപേച്ചി എന്നിവയിൽ നിന്നാണ് കൊറോണ വൈറസ് മനഷ്യരിലേക്ക് പടർന്നതെന്നും നോവലിന് എതിരായി ചൂണ്ടിക്കാട്ടുന്നു.നോവലിൽ 24. മണിക്കൂറിനകം വൈറസ് ബാധയേറ്റ് മരണപ്പെടുമെന്നാണ് എഴുതിയത്.പനി, ശ്വാസതടസ്സം, ചുമ മുതലായ. രോഗലക്ഷണങ്ങളും കൊറോണയുടേത് തന്നെ.ചൈനയോട് രാഷ്ട്രീയ. താൽപ്പര്യമുളളവരാണ് കൊറോണ വൈറസ് അമേരിക്കയുടെ ജൈവ ആയുധമാണെന്ന് ആരോപിക്കുന്നത്. രണ്ട് ആരോപണങ്ങൾക്കും വ്യക്തമായ. തെളിവുകളില്ല. അമേരിക്കയിലെ ചില. ശാസത്ര സംഘടനകൾ ചൈനക്കെതിരെ കൊറോണ വൈറസ് വ്യാപിച്ചതിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. -McVelayudhan,Gmtv

Leave a Reply