കോവിഡ് -19 മനു ഡി ബാങ്കോ അന്തരിച്ചു.

ആഫ്രിക്കൻ സാക്സോ ഫോൺ സംഗീത ഇതിഹാസം മനു ഡി ബാങ്കോ 86, കൊറോണ വൈറസ് ബാധിച്ച് മരിച്ചു.കാമറൂൺ സ്വദേശിയാണ്. ജാസിനൊപ്പം തദ്ദേശീയ സംഗീതം സമന്വയിപ്പിച്ച് ആറു പതിറ്റാണ്ടോളം ഡി ബാങ്കോ പുതിയ തരംഗം സൃഷ്ടിക്കുകയായിരുന്നു. തൻ്റെ വിഖ്യാതമായ ആൽബം ” സോൾ മകൂ സ” യിൽ നിന്ന് അമേരിക്കൻപോപ്പ് ഗായകൻ മൈക്കൽ ജാക്സൺ അനുമതിയില്ലാതെ സംഗീതം എടുത്ത് ഉപയോഗിച്ചതിന് ഡി ബാങ്കോ കേസ് കൊടുത്തിരുന്നു. പിന്നീട് മൈക്കൽ ജാക്സൺ കേസ് ഒത്ത് തീർപ്പാക്കി.

Leave a Reply