കോവിഡ് – 19: രത്തൻ ടാറ്റ 1500 കോടി നൽകി

കോവിഡ്- 19, രത്തൻ ടാറ്റ 1500 നൽകി. ജനങ്ങളുടെ പണം ജനങ്ങൾക്ക്!

കൊറോണ ബാധയാൽ വലയുന്ന ഈ രാജ്യത്തെ മനുഷ്യർക്കായി 1500 കോടി രൂപ ദാനം ചെയ്ത ശ്രീ രത്തൻ ടാറ്റയുടെ വാക്കുകൾ..

“ഈ പണം ഇന്ത്യയിലെ ജനങ്ങളുടേതാണ്, അവരാണ് ഇത് നൽകിയത്.. അവരുടെ അത്യാവശ്യ സമയത്ത്‌ ഞാൻ തിരിച്ചു കൊടുക്കുന്നു എന്ന് മാത്രം..”

മനുഷ്യർ നിരാശ്രയരായി വലയുന്ന സമയത്ത്‌, ദൈവങ്ങളും, അവരുടെ ഭൂമിയിലെ ഏജന്റുമാരും അന്ധരും, മൂകരുമായി അഭിനയിക്കുമ്പോൾ ചില മനുഷ്യർക്ക് ദൈവങ്ങളായി ഉയരേണ്ടി വരും. അതാണ് മഹാനായ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം നമുക്ക് കാട്ടിത്തന്നത്. അദ്ദേഹം ജനങ്ങൾക്കായി കൊടുത്ത 1500 കോടി രൂപ അദ്ദേഹത്തിന്റെ നേർച്ചപ്പെട്ടിയിലോ, ഭണ്ഡാരത്തിലോ ഇന്ത്യയിലെ ജനങ്ങൾ കൊണ്ടിട്ടതല്ല. നാം വാങ്ങിയ ടാറ്റ ഉൽപന്നങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ കമ്പനിക്ക് കിട്ടിയ ലാഭ വിഹിതത്തിൽ നിന്നാണ് അദ്ദേഹമത് നൽകിയത്.

മതങ്ങൾ അവരുടെ ഭണ്ടാരപ്പെട്ടികൾ തുറക്കേണ്ട, അതവിടെ കുന്നുകൂടട്ടെ.. ഇവിടെ ദൈവാംശമുള്ള മനുഷ്യരുണ്ട്, അവർ മുന്നോട്ട് വരും. ടാറ്റയെക്കൂടാതെ വേറെയും ധാരാളം പേരുണ്ട്, അവസരത്തിനൊത്ത്‌ ദൈവങ്ങളായി ഉയരാനുള്ള മനസ്സുള്ളവർ. അവർക്കെല്ലാം എന്റെ നമോവാകം..

നിങ്ങളിലൂടെയാണ് എന്നെപ്പോലുള്ളവർ ദൈവത്തെ അന്വേഷിക്കുക, കണ്ടെത്തുക. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്, ദൈവത്താലല്ല, ഈ നാട്ടിലെ ആയിരക്കണക്കിന് മനുഷ്യരുടെ മനസ്സിലെ നന്ദികൊണ്ട്..

നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ – Rathan Tata

Leave a Reply