കോവിഡ്-19 രോഗം ലോകമെമ്പാടും വ്യാപിക്കാൻ സാധ്യതയുള്ള മഹാമാരിയാണെങ്കിലും പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്ന് ശാസ്ത്രജ്ഞർ.

കോവിഡ്-19 രോഗം ലോകമെമ്പാടും വ്യാപിക്കാൻ സാധ്യതയുള്ള മഹാമാരിയാണെങ്കിലും പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്ന് ശാസ്ത്രജ്ഞർ. ഭൂമധ്യരേഖയ്ക്കു മുകളിൽ 30മുതൽ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളിൽ, അന്തരീക്ഷോഷ്മാവ് അഞ്ചുമുതൽ 11വരെ ഡിഗ്രിയും ഈർപ്പം 47മുതൽ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കോവിഡിന്റെ താണ്ഡവമുണ്ടാവുകയെന്നാണ് ഇവർ പറയുന്നത്.

യു.എസിലെ മെറിലാൻഡ് സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോജി (ഐ.എച്ച്.വി.), ഗ്ലോബൽ വൈറസ് നെറ്റ്വർക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ പ്രവചനം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ മുതൽ, രോഗം പടർന്നുപിടിച്ച ഇറ്റലി, സ്പെയ്ൻ, ഫ്രാൻസ്, ഇറാൻ, യു.എസിലെ സിയാറ്റ, വടക്കൻ കാലിഫോർണിയ എന്നിവയെല്ലാം ഒരേ അക്ഷാംശരേഖയിൽ കിടക്കുന്ന, സമാനാ കാലാവസ്ഥയുള്ള പ്രദേശങ്ങളാണ്.

ഞങ്ങൾ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് താപനില കൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പടരാൻ രോഗാണുക്കൾക്കു പ്രയാസമുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഐ.എച്ച്.വി.യിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് സജാദദി പറയുന്നു. ശരാശരി താപനില 54 ഡിഗ്രി ഫാരൻ ഹീറ്റിലും (12 ഡിഗ്രി സെൽഷ്യസ്) കൂടുതലുള്ള പ്രദേശങ്ങളിൽ രോഗാണു വ്യാപനസാധ്യത കുറവാണെന്നാണു മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്ഥാപിക്കാൻ കൂടുതൽ തെളിവുകളാവശ്യമുള്ള സിദ്ധാന്തം മാത്രമാണിതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഈർപ്പം 20മുതൽ 80വരെ ശതമാനവും താപനില 39 ഫാരൻഹീറ്റിലും (നാലു ഡിഗ്രി) കൂടുതലുമുള്ള അന്തരീക്ഷത്തിലാണ് നോവൽ കോറോണ വൈറസ് പെരുകുന്നതെന്നാണ് പരീക്ഷണശാലയിൽ മുമ്പുനടത്തിയ ഗവേഷണങ്ങളിൽ വ്യക്തമായത്. ഇക്കാര്യവും ഗവേഷകർ പരിഗണിച്ചിട്ടുണ്ട്.

മുൻവർഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുപയോഗിച്ചാണ് സംഘം നിഗനമത്തിലെത്തിയത്. ഈ നിഗമനമനുസരിച്ച് വേനലടുക്കുംതോറും രോഗം കൂടുതൽ വടക്കൻ പ്രദേശങ്ങളിലേക്കു നീങ്ങാനാണു സാധ്യത.

സമീപഭാവിയിൽ രോഗവ്യാപനത്തിനു കാര്യമായ സാധ്യതയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാൻ കഴിയുെമന്നതാണ് ഈ ഗവേഷണത്തിന്റെ ഫലമെന്ന് ഐ.എച്ച്.വി.യുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. റോബർട്ട സി. ഗാലോ പറയുന്നു.

ഡോ. മുഹമ്മദ് സാജിദിയെ കൂടാതെ ഇറാനിലെതന്നെ ഷിറാസ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ടെഹ്റാനിലെ ഷഹീദ് ബെഹഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നിവയിലെ ഗവേഷകരും പഠനത്തിൽ പങ്കാളികളായി. ഇറാനും അമേരിക്കയും പുലർത്തുന്ന രാഷ്ട്രീയവൈരം ഗവേഷണത്തെ ബാധിച്ചില്ല.

Leave a Reply