ഖത്തറിൽ ഇന്ത്യൻ എംബസി ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് സഹായവുമായി:

ഖത്തറിൽ ഇന്ത്യൻ എംബസി ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് സഹായവുമായെത്തി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ ആരംഭിച്ചു.55667569 നമ്പരിൽ രോഗബാധിതർക്ക് സഹായം തേടാം. പുനർജ്ജനി എന്ന ജീവകാരുണ്യ സംഘടന ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ തയ്യാറാക്കി രംഗത്ത് വന്നു. തൊഴിൽ നഷ്ടപ്പെട്ടവർക്ക് അരി, പലവ്യജ്ഞനങ്ങൾ, പച്ചക്കറികൾ നൽകുന്നുണ്ട്. ലോക്ക് ഡൗൺ നിലവിലുള്ള ഭാഗത്ത് 138 കമ്പനികളെ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിന് സർക്കാർ ചുമതലപ്പെടുത്തി. ഖത്തർ റെഡ്ക്രസൻ്റ് 6000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ക്വാറൻ്റൈനിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും. ഖത്തർ വ്യവസായ മേഖലയിൽ ഒന്നു മുതൽ 32 വരെയുളള തെരുവുകൾ സമ്പൂർണ്ണ ലോക്ക് ഡൗണിലാണ്.72 മണിക്കൂറിനുള്ളിൽ 3000 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട് . നിരീക്ഷകരെ താമസിപ്പിക്കാൻ 18000 കിടക്കകളുള്ള ക്വാറൻ്റൈൻ കേന്ദ്രവും തയ്യാറായി. ടി.വി, വൈഫൈ, എന്നീ സൗകര്യങ്ങളും മുറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply