ഗോൾഡൻ മിറർ ചെറിയൊരു ചാനലാണ്.

ഗോൾഡൻ മിറർ ചെറിയൊരു ചാനലാണ്.പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണ് പ്രവർത്തനം. പുതിയ ഓൺലൈൻ ചാനലുകൾ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും വ്യൂവേഴ്സിനെ കിട്ടുന്നതിനും എതിരാളികളെ അസഭ്യം പറയുന്ന രീതിയാണ് കാണിക്കുക. ഞങ്ങൾക്ക് അതിനോട് താൽപ്പര്യമില്ല. ഞാൻ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ (1974), ഒരു ഫുൾസ് കാപ് പേപ്പറിൽ മഞ്ചേരി എന്ന ചെറിയ പട്ടണത്തിലെ വിശേങ്ങളും കാർട്ടൂണുകളും എഴുതി തയ്യാറാക്കി ക്ലാസിലെ കൂട്ടുകാർക്ക് വായിക്കാൻ കൊടുക്കുമായിരുന്നു.എൻ്റെ ആദ്യ പത്രം അതാണ്. ബിരുദ പഠനം കഴിഞ്ഞപ്പോൾ കേരളകൗമുദിയാൽ ലേഖകനായി. കാക്കനാട് പ്രസ്സ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തന പരിശീലനവും കഴിഞ്ഞു. മലപ്പുറം ബ്യൂറോയിലും ജോലി ചെയ്യുമ്പോഴാണ് തിരൂരങ്ങാടി, മമ്പുറം തോണി അപകടം റിപോർട്ട് ചെയ്തത്.ഒരു രാത്രിയായിരുന്നു. മദ്രസ വിട്ട് പോയ പിഞ്ചുമക്കൾ കയറിയ തോണി അമിതഭാരത്താലാണ് പുഴയിൽ മറിഞ്ഞത്. നാട്ടുകാരോട് ചോദിച്ചാണ് കാണാതായവരുടെ എണ്ണം എടുത്തത്.അത് ശരിയുമായിരുന്നു.10 പേർ തോണിയിൽ നിന്ന് വെള്ളത്തിൽ കാണാതായി. മറ്റൊന്ന് കരുവാരക്കുണ്ട് ഉരുൾപൊട്ടലിൽ അഞ്ചുപേരാണ് മരിച്ചത്. മല വെള്ളപ്പാച്ചിലിൽ വീടുകൾ കുത്തി ഒലിച്ച് പോയി. കുട്ടികളുടെ ബാഗും മറ്റും മരച്ചില്ലകളിൽ തങ്ങി നിന്ന കാഴ്ച വേദനാജനകമായിരുന്നു. മഞ്ചേരി നഗരത്തിലെ പടക്ക കട ദുരന്തമാണ് മറ്റൊരു വലിയ വാർത്ത.അഞ്ചുപേരാണ് അന്ന് കൊല്ലപ്പെട്ടത്.റോഡിന് ഇരുവശത്തുമുള്ള രണ്ട് പടക്ക കടകളിൽ നിന്ന് ഉഗ്രസ്ഫോടനത്തിൽ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ് നിന്ന കാഴ്ച ആരേയും നടുക്കുന്നതായിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ ഇൻ്റർവ്യൂ ചെയ്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത്. ഞാൻ മലപ്പുറം ബ്യൂറോയിലാണ്. രാവിലെ ഓഫീസിൽ വന്നപ്പോഴാണ് രവീന്ദ്രൻ മാസ്റ്റർ ഹോട്ടൽ മഹീന്ദ്ര പുരിയിൽ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്. സോപാന സംഗീതജ്ഞൻ ഞരളത്തിനെ കുറിച്ച് ദൂരദർശനു വേണ്ടി ഡോക്യുമെൻ്ററി ചെയ്യാനാണ് അദ്ദേഹം വന്നത്. അന്ന് ആ വലിയ സംഗീതജ്ഞൻ്റെ ഉള്ളറിയാൻ കഴിഞ്ഞു.35 വർഷത്തെ മാദ്ധ്യമപ്രവർത്തനം സംതൃപ്തി നൽകുന്നതു തന്നെ .കേരളകൗമുദിയിൽ നിന്ന് പിരിഞ്ഞ ശേഷം സ്വതന്ത്ര പ്രവർത്തനമായിരുന്നു. അടുത്തിടെയാണ് ഓൺലൈൻ ചാനൽ തുടങ്ങിയത്. കേരളത്തിലെ ഇടത്-വലത് മുന്നണി രാഷട്രീയം സാധാരണ ജനങ്ങൾക്ക് മടുത്തു. പിണറായി വിജയൻ്റെ ഭരണം ധൂർത്താണെന്ന് ജനം അംഗീകരിച്ചു. ഏറ്റവും ഒടുവിൽ 1000 രൂപയുടെ സൗജന്യ കിറ്റ്,700 രൂപയുടെ സാധനം പോലുമില്ലെന്ന് പരാതി വന്നു. 20-25 ലക്ഷം കാർഡ് ഉടമകൾക്ക് കിറ്റ് നൽകാൻ 350 കോടി? അഴിമതി അല്ലാതെ മറ്റെന്താണ്. സിവിൽ സപ്ലൈസ് സ്റ്റോറുകളിൽ നിന്ന് എം.ആർ.പി വിലക്ക് വാങ്ങിയ സാധനങ്ങളാണ് പാക്ക് ചെയ്ത് ഒരു പ്ലാസ്റ്റിക് കവറിൽ 1000 രൂപ കണക്കാക്കി നൽകുന്നത്. ഇ.എം.എസ്.ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരാണ് അതിൻ്റെ ചുമതല വഹിച്ചത്.തമിഴ്നാടിൻ്റെ പെട്ടിയിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായാണ് നൽകിയത്.മൊത്ത വിലക്ക് വാങ്ങിയാൽ 500 രൂപക്ക് നൽകാൻ കഴിയും. തമിഴ്നാട് ഒരു കുടുംബത്തിന് 12 മാസ്കുകൾ നൽകിയിരുന്നു. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ കർച്ചീഫ് കെട്ടിയാണ് പുറത്തിറങ്ങുന്നത്. പ്രളയ ഫണ്ട് പാർട്ടി നേതാക്കൾ മുക്കിയ വാർത്ത ഇതിനകം വന്നതാണ്.ഈ സാമ്പത്തിക ഞരുക്കത്തിൽ എന്തിനാണ് ഹെലികോപ്റ്റർ 1.5 കോടി രൂപ വാടകക്ക് വാങ്ങിയത്.ഏഴുപേർക്ക് സഞ്ചരിക്കുന്ന ഹെലികോപ്റ്ററിന് വിലക്ക് വാങ്ങിയാൽ 2.5 കോടി മാത്രമേ വില വരൂ.14,000 അടി ഉയരത്തിൽ , കോപ്റ്റർ 70- 120 കി.മീ വേഗത്തിൽ പറക്കും. അഭ്യന്തര വകുപ്പിൽ അടുത്തിടെ നടക്കുന്ന അമിത ചിലവ് മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇടത് നേതാക്കളുടെ ധിക്കാരം, പൊലീസ് ഓഫീസർമാരോടുള്ള എടുത്ത് ചാട്ടം. പണവും സ്വാധീനമുള്ളവർക്ക് എന്തും ആകാമെന്ന സ്ഥിതി. കോട്ടയത്തെ കെവിൻ വധം, തിരുവനന്തപുരത്ത് പൊലീസ് അനാസ്ഥയിൽ കൊല്ലപ്പെട്ട ശ്രീജിത്തിൻ്റെ സഹോദരൻ സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന ഉപവാസം ഈ സർക്കാരിൻ്റെ ശാപം തന്നെ . കഴിഞ്ഞ നാലു വർഷമായി കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രിയേയും നിരന്തരം വിമർശിക്കുന്ന സംഘടനകളുണ്ട് കേരളത്തിൽ. ഇടത് സർക്കാരും പാർട്ടികളും വിമർശനത്തിന് പച്ചക്കൊടി കാട്ടുന്നു.മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിൻ്റെ കൊലയാളികളിൽ പ്രധാനിയെ ഇതുവരെ പിടികൂടിയിട്ടില്ല.ഇടത് സാംസ്ക്കാരിക നേതാക്കളും മൗനം ഭജിക്കുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി മുന്നേറിയതിൽ നമുക്ക് അഭിമാനിക്കാം. ദൽഹി നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രോഗവുമായി കേരളത്തിലേക്ക് വന്നവരെ കണ്ടെത്തി ആശുപത്രികളിൽ എത്തിക്കുന്നതിലും സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവ് ഉണ്ടായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ വളരെ ശക്തമാണ്. പ്രധാനമന്ത്രി ഉൾപ്പെടെ ധാരാളം കഴിവുറ്റ നേതാക്കളുണ്ട് ബി.ജെ.പിയിൽ. സമീപ ഭാവിയിലൊന്നും കോൺഗ്രസിന് ബി.ജെ.പിയെ തകർക്കാനാവില്ല.നരേന്ദ്ര മോദി ലോക നേതാവായി ഇതിനകം വളർന്നു കഴിഞ്ഞു.ഇതിന് മുൻപ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്കും ആ ഭാഗ്യം കൈവന്നിട്ടില്ല. യു. എ. ഇ പോലും നേരിട്ട് വിളിച്ച് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നു. ഡോക്ടർമാരേയും മരുന്നും എത്തിക്കാൻ നരേന്ദ്ര മോദിയോട് മാത്രമേ ആവധ്യപ്പെടാൻ, ലോക രാജ്യങ്ങൾക്ക് കഴിയൂ. കാരണം ഇന്ത്യയുടെ ചേരിചേരാ നയം തന്നെ. അമേരിക്കൻ പ്രസിഡണ്ടിനോടും യു എ .ഇ ഭരണാധികാരിയോടും ഇന്ത്യൻ പ്രധാനമന്ത്രി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. മോദിയെ വിമർശിക്കുന്നവർ അപക്വമതികളും രാഷ്ട്രീയ ജ്ഞാനമില്ലാത്തവരുമാണ്. കേരളത്തിലെ ബി.ജെ.പി നേതൃത്വം ഇനിയും ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് ഉയർന്നിട്ടില്ല. മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമാകണം ബി.ജെ.പി.വോട്ട് മറിച്ച് വിൽക്കുന്നു എന്ന ചീത്തപ്പേര് മാറ്റിയെടുക്കാൻ പുതിയ അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സാധിക്കണം. സത്യത്തോടൊപ്പം നിൽക്കാനാണ് ഗോൾഡൻ മിറർ താൽപ്പര്യപ്പെടുന്നത്. വികസന പാതയിൽ ജനങ്ങളുടെ എല്ലാ വിശ്വാസങ്ങളും സംസ്ക്കാരവും നിലനിർത്തണം. അക്രമങ്ങളും തെമ്മാടിത്തരങ്ങളും അടിച്ചമർത്തണം. രാജ്യ വിരുദ്ധ ശക്തികളെ എത്ര വലിയവനായാലും കേസെടുത്ത് കടുത്ത ശിക്ഷ നൽകണം. സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ചാൽ തൂക്കി കൊല്ലണം. – Mc. Velayudhan, GMtv

Leave a Reply