ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ ജവാൻമാർ ജീവൻ വെടിഞ്ഞത് രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി.

ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ ജവാൻമാർ ജീവൻ വെടിഞ്ഞത് രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനമാണ്.ഇന്ത്യ സമാധാനമാണ് ആവശ്യപ്പെടുന്നത്. എന്നാൽ ലഭിക്കുന്നത് അതല്ല. 19 ന് എല്ലാ രാഷട്രീയ പാർട്ടി നേതാക്കളുടേയും യോഗം ദൽഹിയിൽ വിളിച്ചിട്ടുണ്ട്. ഓരോ പാർട്ടിയുടേയും അദ്ധ്യക്ഷൻമാരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. 21 ന് പ്രധാനമന്ത്രിരാഷ്ട്രത്തെ അഭിസംബോധന ചെയ്യും. അതിന് ശേഷമാകും. തീരുമാനങ്ങൾ. കൈകൊള്ളുക. നമ്മുടെ ജവാൻമാരുടെ ധൈര്യവും മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അർപ്പണ മനോഭാവവും വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ലെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യം ആ ധീര രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുന്നു എന്ന് അമിത്ഷാ പറഞ്ഞു. ലഡാക്ക് ഗൽവൻ താഴ് വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവാൻമാർ ധീര രക്തസാക്ഷിത്വം വഹിച്ചു.40 ഓളം ചൈനീസ് ജവാൻമാരും കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത് - Gmtv.

Leave a Reply