“ജനങ്ങൾ എല്ലാവരും നിങ്ങളെ കൂടെ ഉണ്ടെന്ന് ” മമ്മൂട്ടി.

“ഞങ്ങൾ നഴ്സുമാരും ഡോക്ടർമാരും മറ്റ് ജീവനക്കാരും ധൈര്യത്തോടെയാണ് മുന്നോട്ട് പോകുന്നത് “കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു സ്റ്റാഫ് നഴ്സാണ് ഇങ്ങനെ പറഞ്ഞത്. ഫോണിൻ്റെ അങ്ങേ തലക്കൽ, നമ്മുടെ മഹാ നടൻ മമ്മുട്ടി എന്ന മലയാള സിനിമയുടെ മമ്മൂക്ക . 10 ദിവസം കുടുംബം വിട്ട് ഐസൊലേഷൻ വാർഡിൽ രോഗികളുമായി കഴിയുമ്പോൾ, ഞങ്ങളുടെ വീട്ടുകാരും എല്ലാം സഹിക്കുന്നുണ്ടെന്ന് നഴ്സ് പറഞ്ഞു. പലരും കരഞ്ഞുകൊണ്ടാണ് ജോലി ചെയ്യുന്നത്. വ്യക്തിപരമായ കാര്യങ്ങൾ മാറ്റി വച്ചാണ് ജനങ്ങൾക്കു വേണ്ടി, ഒരു കടമയായി കണ്ട് എല്ലാം ചെയ്യുന്നത്. ക്ലീനിംഗ്‌ സ്റ്റാഫ് ചെയ്യുന്ന ജോലി വിലമതിക്കാനാകാത്തതാണ്. രോഗിയുടെ ഭക്ഷ്യ മാലിന്യമുൾപ്പെടെ നീക്കം ചെയ്യണം, മുറി വൃത്തിയാക്കണം. വിയർത്ത് വിഷമിച്ച് ജോലി ചെയ്യുന്നത് കാണാൻ കഴിയില്ല. പി.പി കിറ്റ് ധരിച്ച് ജോലി ചെയ്യുമ്പോൾ ഞരമ്പ് പോലും കാണാതെയാണ് രോഗിയിൽ ഐ വി ലൈനിടുന്നത്. നീഡിൽ കൈയ്യിൽ കുത്തി മുറിവേൽക്കാതെ സൂക്ഷിച്ചാണ് ചെയ്യുക. രോഗികൾ പറയുന്നത് അവഗണിക്കില്ല. രോഗികളുടെ ബന്ധുക്കളും രോഗവിവരങ്ങൾ നഴ്സുമാരോടാണ് അന്വേഷിക്കുക. നെഗറ്റീവ് ആകുമോ എന്നാണ് ബന്ധുക്കളും രോഗിയും എപ്പോഴും ചോദിക്കാം, പേടിക്കേണ്ട നെഗറ്റീവ് ആകും എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കും. നിപ്പവന്നത് കോഴിക്കോടായതു കൊണ്ട്, പ്രത്യേക പരിശീലനവും ധൈര്യവും ലഭിച്ചവരാണ് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ. ഓർഡറിംഗ് അല്ലാതെ, സഹകരിച്ച് പ്രവർത്തിക്കുന്ന രീതിയാണ്. അതിജീവനത്തിൻ്റെ കരുതൽ തരുന്നത് സർക്കാരാണ്. ” ഞങ്ങളുടെ കുട്ടികൾ ” എന്നാണ് ആരോഗ്യ മന്ത്രി നഴ്സുമാരെ പറയാറുള്ളത്. ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗികൾക്ക് മൊബൈൽ ചാർജർ, ബുക്ക്, പെൻ, പഴങ്ങൾ, വെള്ളം എല്ലാം എത്തിക്കുന്നത് സന്നദ്ധ പ്രവർത്തകരാണ്. കോഴിക്കോട്ടെ നൻമ നിറഞ്ഞ കുറെ ആളുകൾ. മെഡിക്കൽ കോളേജിൽ കൂട്ടായ പ്രവർത്തനത്തിൽ നടത്തുന്ന അടുക്കളയുണ്ട്. രോഗികൾക്ക് കോഫി ഹൗസിൽ നിന്ന് ഭക്ഷണം എത്തിക്കുന്നു. “ജനങ്ങൾ എല്ലാവരും നിങ്ങളെ കൂടെ ഉണ്ടെന്ന് ” മമ്മൂട്ടി പറഞ്ഞു.കോഴിക്കോട്ടെ മാത്രം പ്രശ്നമല്ല, ജനങ്ങൾ കഷ്ടപ്പാട് മനസിലാക്കും. നഴ്സുമാർ മാലാഖമാരാണ്, എല്ലാ ബഹുമാനവും ആദരവും നൽകണം ” മമ്മൂട്ടി ജനങ്ങളോട് ആവശ്യപ്പെട്ടു. – McVelayudhan, Gmtv

Leave a Reply